രണ്ടാമൂഴം സിനിമയാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു; ചിത്രം ഉടനെന്ന് എം.ടി വാസുദേവൻ നായർ

എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും. ചിത്രത്തിന്റെ സെെറ്റിൽ വെച്ചാണ് എം ടി തന്റെ എൺപത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. ആഘോഷത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സ്വപ്ന ചിത്രമായ രണ്ടാമൂഴത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാമൂഴം  ഉടൻ  ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ശ്രീകുമാർ മേനോനായിരുന്നു. എന്നാൽ എം ടിയും ശ്രീകുമാർ മേനോനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയും അത് വലിയ നിയമ പ്രശ്‌നമായി മാറുകയും ചെയ്തു. അവസാനം എം ടിക്ക് അനുകൂലമായി വിധി വരികയും രണ്ടാമൂഴത്തിന്റെ തിരക്കഥ അവർ എം ടിക്ക് തിരിച്ചു നൽകുകയും ചെയ്യുകയായിരുന്നു.

തിരക്കഥ തിരിച്ചു കിട്ടിയ സ്ഥിതിക്ക് അത് സിനിമയാക്കാനുള്ള ആലോചനകൾ നടക്കുകയാണെന്നും, ഒരുപാട് വൈകാതെ തന്നെ അത് സിനിമയാവുമെന്നും എം ടി വാസുദേവൻ നായർ പറയുന്നു. ദീപക് ധർമ്മടം നടത്തിയ ഇന്റർവ്യൂവിൽ ആണ് എം ടി വാസുദേവൻ നായർ ഇതിനെ സംബന്ധിച്ച് തുറന്നു സംസാരിച്ചത്.

വലിയ പ്രോജക്ട് ആണ് ഇതെന്നും, അത്കൊണ്ട് തന്നെ ഏറ്റവും നല്ല രീതിയിൽ അതെങ്ങനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാമെന്നുള്ള ചിന്തയിലാണ് താനെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇപ്പോൾ എം ടി യുടെ പത്തു കഥകളെ ആധാരമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിന് വേണ്ടിയാണു ഈ പത്തു കഥകളുടെ ആന്തോളജി ഒരുങ്ങുന്നത്.

Latest Stories

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ