വിവാഹം ചെലവ് ചുരുക്കി നടത്തണം, ആഡംബരങ്ങളില്ല, കല്യാണ സാരിക്ക് വെറും 35,000 രൂപ: മൃദുല വിജയ്

സീരിയല്‍ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവ കൃഷ്ണയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കല്യാണ സാരി നെയ്‌തെടുക്കുന്ന വീഡിയോ മൃദുല പങ്കുവച്ചിരുന്നു. ഇതോടെ വിവാഹത്തിന് അനാവശ്യമായ ആഡംബരം കാണിക്കുകയാണെന്ന കമന്റുകളും എത്തിയിരുന്നു.

എന്നാല്‍ വിവാഹം വളരെ ലളിതമായി, ചെലവ് ചുരുക്കി നടത്തണം എന്നാണ് പ്ലാന്‍ എന്ന് മൃദുല വിജയ് വനിത ഓണ്‍ലൈനോട് പ്രതികരിച്ചു. ഈയൊരു സാഹചര്യത്തില്‍ ആര്‍ക്കും ജോലിയും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്ര കാലം കൊണ്ട് നീക്കിവച്ച സമ്പാദ്യമെല്ലാം കൂടി കല്യാണത്തിന് വേണ്ടി ചെലവാക്കുന്നതിനോട് താല്‍പര്യമില്ല.

ഒരു ദിവസത്തിന്റെ ആഢംബരത്തിനു വേണ്ടി സമ്പാദിച്ചു വച്ചിരിക്കുന്ന പണം അനാവശ്യമായി ചെലവഴിച്ച് നശിപ്പിക്കാന്‍ തയാറല്ല. കല്യാണ സാരിക്ക് ആകെ ചെലവ് 35000 രൂപയാണ്. വ്യത്യസ്തമായ ഒരു ഡിസൈന്‍ തയാറാക്കി, നെയ്‌തെടുക്കുന്നതാണ് ആ സാരി. ബ്ലൗസില്‍ തന്റെയും ചേട്ടന്റെയും പേര് ചേര്‍ത്ത് “മൃദ്വാ” എന്നും പിന്നില്‍ തങ്ങള്‍ പരസ്പരം ഹാരം അണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേര്‍ക്കുന്നുണ്ട്.

തുടര്‍ച്ചയായി മൂന്ന് ആഴ്ച കൊണ്ട്, ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി പൂര്‍ത്തിയാക്കുന്നത്. ഒരോ കോളമായാണ് ഡിസൈന്‍ പോകുന്നത്. ഓരോ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ തുന്നിയാല്‍ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാന്‍ പറ്റൂ. അതിനാലാണ് മൂന്ന് ആഴ്ച വേണ്ടി വരുന്നത് എന്നും മൃദല വ്യക്തമാക്കി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്