നോ എന്നു പറഞ്ഞാൽ നോ! ഡിയർ കോമ്രേഡ് മുതൽ ലിയോ വരെ; സായ് പല്ലവി നിരസിച്ച സിനിമകൾ

ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധ നേടാറുള്ള നടിയാണ് സായ് പല്ലവി. പരസ്യങ്ങളോട് മാത്രമല്ല, ഹിറ്റ് ആയ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ട്. പ്രേമം, അമരൻ, ശ്യാം സിംഗ റോയ്, ഫിദ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ താരം ശക്തമായ കഥാപാത്രങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്.

കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയോ പ്രശസ്തി നേടാനോ വേണ്ടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനു പകരം നല്ല വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് ആരാധകർ സായ് പല്ലവിയെ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു വേഷം തനിക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ വലിയ ഓഫറുകൾ ആണെങ്കിൽ പോലും അത് നിരസിക്കാൻ ഉള്ള ധൈര്യം സായ് പല്ലവി കാണിക്കാറുണ്ട്. പല സിനിമാ നിർമാതാക്കൾ താരത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുക്കുന്ന കഥകളിൽ വളരെ ശ്രദ്ധാലുവായതിനാൽ അത് നടക്കാറില്ല. ഇക്കാരണത്താൽ, പിന്നീട് വലിയ ഹിറ്റുകളായി മാറിയ നിരവധി സിനിമകളോടാണ് താരം നോ പറഞ്ഞത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമയായിരുന്നു ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. സിനിമയിൽ നായികയായി അഭിനയിക്കാൻ സായ് പല്ലവിയെ സമീപിച്ചിരുന്നു. എന്നാൽ കഥാപാത്രവുമായോ തിരക്കഥയുമായോ നന്നായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ നടി ഓഫർ നിരസിക്കുകയായിരുന്നു. പിന്നീട് ഋതു വർമ്മ സിനിമയിൽ നായികയായി എത്തി. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായിരുന്നു. രണ്ട് താരങ്ങളെ കൂടാതെ രക്ഷൻ, നിരഞ്ജനി അഹതിയൻ, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി എത്തിയ ‘സർക്കാരു വാരി പാട്ട’ എന്ന സിനിമയിൽ നായികയായി ആദ്യം പരിഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു. എന്നാൽ ഒടുവിൽ കീർത്തി സുരേഷിനെ നായികയാക്കി. അഭിനയത്തിനേക്കാൾ കൂടുതൽ നായികയുടെ ഗ്ലാമറസ് വശം പ്രകടിപ്പിക്കുന്നതിലാണ് ഈ വേഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതായിരുന്നു സായ് ആ ഓഫർ സ്വീകരിക്കാൻ തയ്യാറാകാത്തതിന് കാരണം. മഹേഷ് ബാബുവിനൊപ്പം ഒരു സിനിമ ചെയ്യുന്നത് വലിയൊരു അവസരം ആയിരുന്നുവെങ്കിലും ആ വേഷം കഥയ്ക്ക് സൗന്ദര്യം മാത്രമല്ല, അർത്ഥവും നൽകണമെന്ന് താരം വിശ്വസിച്ചു.

വിജയ് ചിത്രമായ ലിയോയിൽ സായ് പല്ലവിയെ പരിഗണിച്ചിരുന്നു. കഥാപാത്രം ചെറുതും സ്‌ക്രീൻ സമയം വളരെ കുറവായതുകൊണ്ടും നടി അത് നിരസിക്കുകയായിരുന്നു. വിജയ്‌യുടെ ഭാര്യയായി അഭിനയിച്ച തൃഷയുടെ കഥാപാത്രമാണോ അതോ മറ്റേതെങ്കിലും കഥാപാത്രമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന എന്നിവർ ഒന്നിച്ച് അഭിനയിച്ച് ഹിറ്റായ സിനിമയായിരുന്നു ‘ഡിയർ കോമ്രേഡ്’. രശ്മിക മന്ദാനയ്ക്ക് പകരം സായ് പല്ലവിയെയാണ് നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കഥാപാത്രത്തിനായി എഴുതിയ ചില ബോൾഡ് രംഗങ്ങളിൽ അഭിനയിക്കാൻ താരത്തിന് താത്പര്യം തോന്നാതിരുന്നതിനാൽ സിനിമ നിരസിച്ചു.

മണിരത്‌നം രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘കാട്രു വെളിയിടൈ’. കാർത്തി നായകനായെത്തിയ സിനിമയിൽ അദിതി റാവു ഹൈദരിയോടൊപ്പം പ്രവർത്തിക്കുന്നതിന് മുമ്പ് സായ് പല്ലവിയെ നായികയാക്കാൻ മണിരത്നം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്നതിലും സങ്കീർണ്ണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സുഖകരമായി തോന്നാത്തതിനാലും ആ ഓഫർ നടി നിരസിക്കുകയായിരുന്നു.

അതേസമയം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ ആണ് നടിയുടേതായി വരാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. രൺബീർ കപൂർ ശ്രീരാമനായി വേഷമിടുന്ന സിനിമയിൽ സായ് സീതയെ അവതരിപ്പിക്കും. ലാറ ദത്ത, അരുൺ കോവിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘ഏക് ദിൻ’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ആമിർ ഖാൻ നിർമ്മിച്ച സിനിമയിലും സായ് അഭിനയിക്കുന്നുണ്ട്. ജുനൈദ് ഖാനൊപ്പം സായ് പല്ലവിയാണ് ചിത്രത്തിൽ നായികയാകുന്നത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍