രണ്ടാമതും അറ്റാക്ക് വന്നപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി, മമ്മൂക്കയാണ് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞ് സഹായിച്ചത്: മോളി കണ്ണമാലി

അറ്റാക്ക് വന്ന് താന്‍ മരിച്ചു പോകുമെന്ന സ്ഥിതിയായപ്പോള്‍ തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് നടി മോളി കണ്ണമാലി. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോള്‍ താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. കടത്തില്‍ പെട്ടു നില്‍ക്കുകയായിരുന്നു. മമ്മൂട്ടി പറഞ്ഞിട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് ആണ് തനിക്ക് പണം കൊണ്ടു തന്നത് എന്നാണ് മോളി പറയുന്നത്.

തനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് തന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞു വിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും തന്റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല.

അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല. നല്ല പ്രായത്തില്‍ തന്നെ തനിക്ക് പ്രഷന്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ താന്‍ തളര്‍ന്ന് പോയിരുന്നു.

സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും താനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് താന്‍ മരിച്ച് പോകുമെന്നാണ്.

അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത് എന്നാണ് മോളി കണ്ണമാലി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ഇംഗ്ലീഷ് ചിത്രമായ ‘ടുമോറോ’യില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മോളി. ജോയ് കെ. മാത്യുവാണ് ചിത്രം ഒരുക്കുന്നത്.

Latest Stories

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ

ആരാധകർ പ്രതീക്ഷിച്ചത് മറ്റൊന്ന്, 'തഗ് ലൈഫ്' നിരാശപ്പെടുത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ച് മണിരത്നം

കേരള വിഭവങ്ങള്‍ക്ക് ഇനി നിറവും മണവും ഒറ്റ പാക്കില്‍! സൂപ്പര്‍ കാശ്മീരി ചില്ലി പൗഡറുമായി ഈസ്റ്റേണ്‍