രണ്ട് തവണ ഹൃദയാഘാതം ഉണ്ടായി, ചെക്കപ്പിന് പോകാന്‍ പോലും പണമില്ല: മോളി കണ്ണമാലിക്കായി ബിനീഷ് ബാസ്റ്റിന്റെ സഹായാഭ്യര്‍ത്ഥന- വീഡിയോ

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി സിനിമയിലും മിനി സ്‌ക്രീനിലും തിളങ്ങി നിന്ന മോളി കണ്ണമാലി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയിലാണെന്ന് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആരോഗ്യസ്ഥിതി വഷളായ മോളിയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായി ബിനീഷ് ബാസ്റ്റിന്‍ രംഗത്ത് വന്നു. ഫെയ്‌സ്ബുക്ക് ലൈവിലാണ് ബിനീഷ് സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചത്.

രണ്ട് തവണ തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും തുടര്‍ന്ന് ചികിത്സിക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണെന്നും മോളി കണ്ണമാലി വീഡിയോയില്‍ പറയുന്നു. ചെക്കപ്പിന് പോകാന്‍ പോലും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ആഭരണമെല്ലാം വിറ്റു. ഇനി നാലുസെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂ. വീട്ടില്‍ ഞങ്ങള്‍ 10 അംഗങ്ങളാണ് ഉള്ളത്. അന്നന്നുള്ള ചെലവുകള്‍ കഷ്ടിച്ച് കടന്നു പോകുന്നെന്ന് മാത്രം. വീടുകൂടി പണയം വെച്ചാല്‍ കിടപ്പാടം കൂടി നഷ്ടമാകും. സഹായിക്കാന്‍ മനസ്സുള്ളവര്‍ സഹായിക്കുക. മോളി കണ്ണമാലി വീഡിയോയില്‍ പറഞ്ഞു.

തന്റെ അവസ്ഥ അറിഞ്ഞ് മമ്മൂട്ടി സഹായവാഗ്ദാനം നടത്തിയിട്ടുണ്ടെന്നും വീഡിയോയില്‍ മോളി പറഞ്ഞു. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് മോളി ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. അടിയന്തരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ