മോള്‍ക്കിപ്പോള്‍ 12 വയസായിക്കാണും! അവളെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല!; ചതിയുടെ കഥ പറഞ്ഞ് സുധീറും പ്രിയയും

ചാനല്‍ പരിപാടിയില്‍ വെച്ച് നടന്‍ സുധീറും ഭാര്യ പ്രിയയും നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകരെ വേദനിപ്പിച്ചിരിക്കുന്നത്. കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയാറായെങ്കില്‍ നന്നായിരുന്നു എന്നും പറയുകയായിരുന്നു

പക്ഷേ അവരുടെ വരവിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു. അസാധാരണമായ ഒരു ആവശ്യവുമായാണ് അവര്‍ വന്നത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നല്‍കില്ലെങ്കിലും സുധീറും പ്രിയയും അതിനും സമ്മതിച്ചു. ു.

രണ്ട് ആണ്‍മക്കളുള്ള സുധീര്‍ -പ്രിയ ദമ്പതികളുടെ മക്കളില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ നാട്ടിലും പഠിക്കുകയാണ്. പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ ഉണ്ടായത് ഒരു പെണ്‍കുട്ടി ആയിരുന്നു. എന്നാല്‍ പിന്നീടു സംഭവിച്ചത് വലിയൊരു ചതിയായിരുന്നെന്ന് സുധീര്‍ പറയുന്നു. കുട്ടി ഉണ്ടായതിനു ശേഷം സുധീര്‍-പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്സാപിലും ഫെയ്സ്ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്തു. ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്തു.

പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് മുതിര്‍ന്നിട്ടില്ല. അവര്‍ ചതി ചെയ്‌തെങ്കിലും തങ്ങള്‍ അതൊന്നും കണക്കാകുന്നില്ലെന്നും ആ പുണ്യപ്രവൃത്തി മൂലമാണ് മാരകരോഗമായ ക്യാന്‍സറിനെ വരെ താന്‍ അതിജീവിച്ചതെന്നും സുധീര്‍ പറയുന്നു.

Latest Stories

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്