പ്രണവിനെ പോലെ ആയിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിങ്ങളുടെ മുന്നിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു : മോഹൻലാൽ

മോഹൻലാലിന്റെ മകൻ എന്നതിലുപരി സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. യാത്രകളും എഴുത്തും സാഹസികതയുമാണ് പ്രണവിന് ഏറ്റവും ഇഷ്ടം. അത് കഴിഞ്ഞാണ് സിനിമ വരുന്നത്. അതുകൊണ്ട് തന്നെ വളരെ കുറച്ച് സിനിമകൾ മാത്രമേ പ്രണവ് ഇതുവരെ ചെയ്തിട്ടൊളളൂ.

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. യാത്രകളിലൂടെ പ്രണവ് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട് എന്നാണ് മോഹൻലാൽ പറയുന്നത്. സിനിമയിലേക്ക് ശ്രദ്ധ കൊടുത്തതുകൊണ്ട് തന്നെ ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയാതെ പോയ ആളാണ് താനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

“ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരാളാണ്. ഇഷ്ടമില്ലാത്ത ഒരാളോട് ഞാന്‍ പോയി സിനിമയെ പറ്റി ചോദിക്കാനും പാടില്ല. അദ്ദേഹം യാത്രകളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഒരു പുസ്തകം എഴുതുന്നുണ്ട്. യാത്രകള്‍ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. പക്ഷേ ഞാന്‍ സിനിമയിലേക്ക് കൂടുതല്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്തുപോയി. പണ്ട് ഞാനും യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.

എനിക്കും അതൊക്കെ ഇഷ്ടമായിരുന്നു. നമ്മുടെ തിരക്കുകള്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്നതാണ്. ആ ഒഴുക്കില്‍ പെട്ട് അതിലേക്ക് മാറിപ്പോയി. ഇല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ നിങ്ങളുടെ മുമ്പിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു. നമ്മളെ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അങ്ങനെയാണ്.” എന്നാണ് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ