ഞാന്‍ ചെയ്തത് ശരിയാണ് എന്നൊന്നും പറയുന്നില്ല.. എന്റെ പടങ്ങള്‍ മോശമാകുന്നതിന് പിന്നില്‍ കാരണമുണ്ട്; വെളിപ്പെടുത്തി മോഹന്‍ലാല്‍

ഒന്നുകില്‍ സൂപ്പര്‍ ഹിറ്റ് അല്ലെങ്കില്‍ തിയേറ്ററില്‍ ദുരന്തം പടങ്ങളാണ് മോഹന്‍ലാലിന്റെ കരിയറില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളത്. ആവറേജ് ഹിറ്റുകള്‍ താരത്തിന്റെ കരിയറില്‍ കുറവാണ്. 2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം മോഹന്‍ലാലിന് സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ‘നേര്’, ‘മലൈകോട്ടൈ വാലിബന്‍’, ‘ബറോസ്’ എന്നീ ചിത്രങ്ങള്‍ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അടുത്തിടെ തിയേറ്ററില്‍ ഏറെ ഫ്‌ലോപ്പുകള്‍ സമ്പാദിച്ച സൂപ്പര്‍ താരം കൂടിയാണ് മോഹന്‍ലാല്‍. ഫ്‌ലോപ്പ് സിനിമകള്‍ സംഭവിച്ചതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്.

”ഞാന്‍ ചെയ്തത് ശരിയാണ് എന്നൊന്നും പറയുന്നില്ല. എന്റെ എത്രയോ സിനിമകള്‍ മോശമായി പോയിട്ടുണ്ട്. സിനിമകള്‍ മോശമാകുന്നത് എങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. കഥ കേള്‍ക്കുമ്പോള്‍ ഇത് വലിയ സിനിമയായി മാറണം എന്ന് ചിന്തിക്കാനേ പറ്റുകയുള്ളു. ഒരോ സിനിമകളും എടുക്കണ്ട രീതികളുണ്ട്, അതിന് ഒരു ഭാഗ്യമുണ്ട്.”

”അതിനൊരു ജാതകമുണ്ട് എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലെങ്കില്‍ എല്ലാ സിനിമയും ഭയങ്കര സക്‌സസ്ഫുള്‍ ആയി മാറണ്ടതല്ലേ. അതില്‍ എന്തോ ഒരു മാജിക് റെസിപ്പിയുണ്ട്. അത്തരം റെസിപ്പികളില്‍ വരുന്ന സിനിമകളാണ് സക്‌സസ്ഫുള്‍ ആകുന്നത്. ഒരു നടന്‍ എന്ന നിലയില്‍ എന്റെ ജോലി എന്ന് പറയുന്നത്, എനിക്ക് വരുന്ന സിനിമകള്‍ മാക്‌സിമം ചെയ്യാന്‍ നോക്കുകയാണ്.”

”അല്ലെങ്കില്‍ ചെയ്യാതിരിക്കാം. വര്‍ഷത്തില്‍ ഒരു സിനിമ ഒക്കെ ചെയ്യാം. നമ്മുടെ കൂടെ ഒരുപാട് പേരുണ്ട്. അവരെയൊക്കെ സഹായിക്കാനായി മോശം സിനിമ ചെയ്യണം എന്നല്ല അതിന്റെ അര്‍ത്ഥം. അങ്ങനെ ചെയ്യുന്ന കൂട്ടത്തില്‍ മോശം സിനിമകളും ഉണ്ടാകും” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും