ആയുസിന്റെ പകുതി കഴിഞ്ഞുപോയി, ഇനി എനിക്കു വേണ്ടി കുറച്ച് ജീവിക്കണം, ജീവിതത്തില്‍ മാറ്റം സ്വയം വരുത്താന്‍ തീരുമാനിച്ചതിന്റെ മുന്നോടിയാണ് ബറോസ്: മോഹന്‍ലാല്‍

ജീവിതത്തില്‍ ചിലമാറ്റങ്ങള്‍ സ്വയം വരുത്താന്‍ താന്‍ തീരുമാനിച്ചതിന്റെ മുന്നോടിയാണ് ബറോസ് എന്ന ചിത്രമെന്ന് മോഹന്‍ലാല്‍. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍-“കഴിഞ്ഞ നാല്‍പ്പത്തി മൂന്ന് വര്‍ഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. അത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ആത്മാര്‍ത്ഥമായി തന്നെ. അതുകൊണ്ടാണ് ഇന്ന് എന്തെങ്കിലുമൊക്കെ ആയത്. എന്നാല്‍ ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കല്‍ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാന്‍ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങള്‍ ഇപ്പോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

സിനിമ സംവിധാനം ചെയ്യുക എന്നത് എനിക്ക് ആശ്ചര്യകരമായ ഒരു ആനന്ദമാണ്. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചതേയല്ല. കാര്യങ്ങളെല്ലാം എവിടെയോ നിശ്ചയിക്കപ്പെട്ടപോലെ ഒത്തുവന്നതാണ്. ജിജോ എഴുതിവെച്ച കഥ എന്നെ കാത്തിരുന്നതായിരിക്കണം. പിന്നെ, ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അതിന് എന്നെ സഹായിക്കാന്‍ പ്രതിഭാശാലികളായ ഒരുപാടുപേര്‍ ഒപ്പമുണ്ട്. പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യം എഴുതുന്നതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ? കുട്ടികളുടെ മനസ്സ് ഒരേസമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്ന വിധത്തില്‍ കൃത്യമായി കഥ മെനയണം.

പരമാവധി ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോവാവൂ. അതിലപ്പുറം ത്രീ ഡി സനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്രനിലവാരത്തിലുള്ളതായിരിക്കണം.വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സംഗീതമാണ്. പിന്നെ കുട്ടികളടക്കമുള്ള നല്ല നടന്മാര്‍ വേണം. മിക്കവരും വിദേശത്തുനിന്നായിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പലരെയും നേരില്‍ കണ്ടിരുന്നു. ചിത്രീകരണം ഗോവയിലായിരിക്കും. സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തുകഴിഞ്ഞു. കാര്യങ്ങള്‍ മെല്ലെ മെല്ലെ മുന്നോട്ട് പോവുന്നു”.

പ്രധാന നിര്‍മ്മാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്