സാര്‍ നീങ്ക ഹീറോ, നാന്‍ വില്ലന്‍.. 560 സിനിമ ചെയ്തയാളാണ് ഒരു ചാന്‍സ് തരുമോ എന്ന് എന്നോട് ചോദിക്കുന്നത്: മോഹന്‍ലാല്‍

തന്റെ വില്ലനായി അഭിനയിക്കണമെന്ന തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ ആഗ്രഹത്തെ കുറിച്ച് മോഹന്‍ലാല്‍. ‘കണ്ണപ്പ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയുള്ള മോഹന്‍ലാലിന്റെയും മോഹന്‍ ബാബുവിന്റെയും സൗഹൃദ നിമിഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ ബാബുവിനൊപ്പം അഭിനയിക്കുന്നത് എളുപ്പമല്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

”560 സിനിമ ചെയ്തയാളാണ് എന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിച്ചത്. അതും എന്റെ വില്ലനായി അഭിനയിക്കണം എന്നാണ് പറഞ്ഞത്. സാര്‍ നീങ്ക ഹീറോ, നാന്‍ വില്ലന്‍. എനിക്ക് ആ ഭാഗ്യമുണ്ടാവട്ടെ. നമുക്ക് അടുത്ത് ഏതെങ്കിലുമൊരു സിനിമ ചെയ്യണം. തീര്‍ച്ചയായിട്ടും അത് സംഭവിക്കട്ടെ. മോഹന്‍ ബാബുവിനൊപ്പം അഭിനയിക്കുന്നത് അത്ര എളുപ്പമല്ല.”

”മോഹന്‍ ബാബുവിനെ കണ്ടാല്‍ പാവമാണെന്ന് തോന്നുമെങ്കില്‍ ആള്‍ക്കാരെ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. വെറുതേ പറഞ്ഞതാണ്. അത്രമേല്‍ നല്ലൊരു വ്യക്തിയാണ് മോഹന്‍ ബാബു” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതേസമയം, മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ.

അതേസമയം, അടുത്തിടെ കണ്ണപ്പയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിരുന്നു. വിഷ്ണു മഞ്ചുവിന്റെ ഓഫീസിലെ സ്റ്റാഫുകളാണ് ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത്. സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താനും ശ്രമം നടന്നിരുന്നതായി നിര്‍മ്മാതാക്കള്‍ ആരോപിച്ചിട്ടുണ്ട്. ജൂണ്‍ 27ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ കിരാത എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്