അന്ന് എന്നെ തിരുത്താന്‍ ആളില്ലായിരുന്നു.. തൃശൂര്‍ ഭാഷ വളരെ ബോര്‍ ആയോ? രഞ്ജിത്തിന് മറുപടിയുമായി മോഹന്‍ലാല്‍

പത്മരാജന്‍ ചിത്രം ‘തൂവാനത്തുമ്പികളി’ലെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകന്‍ രഞ്ജിത്തിന് മറുപടിയുമായി മോഹന്‍ലാല്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു. എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ‘നേര്’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ തൃശൂരുകാരനല്ലെന്നും സംവിധായകന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളതെന്നും താരം പറഞ്ഞു.

”ഞാന്‍ തൃശൂരുകാരനല്ലല്ലോ. എനിക്ക് ആ സമയത്ത് പത്മരാജന്‍ എന്ന ആള്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. എത്രയോ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ് അത്. തൃശൂരുകാരനല്ലാത്തത് കൊണ്ട് എനിക്ക് അറിയാവുന്ന രീതിയിലല്ലേ അത് പറയാന്‍ പറ്റുകയുള്ളു.”

”അന്ന് എനിക്ക് അത് കറക്റ്റ് ചെയ്ത് തരാന്‍ ആളില്ലായിരുന്നു. പത്മരാജന്‍, അദ്ദേഹം തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളായിരുന്നു. അവിടെ ഒരുപാട് സൗഹൃദം ഉള്ള ആളാണ്. തൃശൂരുക്കാരായ ഒരുപാട് ആളുകള്‍ നില്‍ക്കുമ്പോള്‍ ആണ് നമ്മള്‍ സംസാരിക്കുന്നത്.”

”പിന്നെ തൃശൂരുകാരെല്ലാം അങ്ങനെ തൃശൂര്‍ ഭാഷ സംസാരിക്കാറില്ല. പലപ്പോഴും മോക്ക് ചെയ്തിട്ട് ആ സിനിമയില്‍ പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരു പക്ഷെ അന്ന് എന്നെ കറക്റ്റ് ചെയ്യാന്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്” എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ