'സ്‌ക്രീനില്‍ എത്രയോവട്ടം എനിക്ക് അച്ഛനായിട്ടുണ്ട് , ജീവിതത്തിലും എനിക്ക് പിതൃതുല്യന്‍'; പിതൃ ദിനത്തില്‍ നടന്‍ മധുവിനെ കണ്ട് മോഹന്‍ലാല്‍

പിതൃ ദിനത്തില്‍ നടന്‍ മധുവിനെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. പിതൃ ദിനത്തില്‍ മധു സാറിനെ വീട്ടില്‍ ചെന്ന് കാണാന്‍ സാധിച്ചത് സുകൃത നിയോഗമാണെന്നും, അതുവഴി ഈ ദിവസം സാര്‍ത്ഥകമായി എന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

സോഷ്യല്‍മീഡിയയില്‍ മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചത്. നിരവധി ചിത്രങ്ങളില്‍ അച്ഛനും മകനുമായി അഭിനയിച്ച താരങ്ങളാണ് മുതിര്‍ന്ന നടന്‍ മധുവും മോഹന്‍ലാലും.

2005ല്‍ റിലീസ് ചെയ്ത ‘നരന്‍’ ഉള്‍പ്പടെ പതിനെട്ടോളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്ക ചിത്രങ്ങളിലും അച്ഛനും മകനുമായാണ് അഭിനയിച്ചിട്ടുള്ളത്.’സ്‌ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സര്‍. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും.

ഇന്ന് ഈ പിതൃ ദിനത്തില്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാര്‍ത്ഥകമായി.’ മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ