'എലോണി'ല്‍ മോഹന്‍ലാല്‍ മാത്രമേ ഉള്ളൂ; റിലീസ് അറിയിച്ച് ഷാജി കൈലാസ്

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എലോണ്‍. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

‘കോവിഡ് കാലത്ത് എല്ലാവരും ജോലിയില്ലാതെ ഇരിക്കുമ്പോള്‍ ചെറിയ സിനിമയ്ക്കു പറ്റിയ കഥ ഉണ്ടോ എന്ന് ആന്റണി പെരുമ്പാവൂര്‍ എന്നോടു ചോദിച്ചു.കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ചെറിയ സിനിമകള്‍ എടുക്കുക എന്ന മോഹന്‍ലാലിന്റെ തീരുമാനം അനുസരിച്ചാണ് ആന്റണി വിളിച്ചത്.

കോയമ്പത്തൂരില്‍ നിന്നു കേരളത്തില്‍ എത്തി കുടുങ്ങുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ കാര്യം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. മോഹന്‍ലാലിന് കഥ ഇഷ്ടപ്പെട്ടു.അങ്ങനെ ഉണ്ടായതാണ് ‘എലോണ്‍’എന്ന ചിത്രം.

‘കടുവ’യുടെ നിര്‍മാണ ജോലികള്‍ തുടങ്ങിയ ശേഷമാണ് ഈ സിനിമ ഞാന്‍ എടുത്തത്. ‘എലോണി’ല്‍ മോഹന്‍ലാല്‍ മാത്രമേ ഉള്ളൂ. ഓഗസ്റ്റില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുമെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ