'നമ്മുക്ക് എന്റെ വീട്ടിൽ കൂടാം'; ഷാരൂഖിനെ വീട്ടിലേക്ക് ക്ഷണിച്ച് മോഹൻലാൽ

വനിതാ ഫിലിം അവനാര്‍ഡ്‌സ് വേദിയിലാണ് ഷാരൂഖിന്റെ ‘ജവാന്‍’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹന്‍ലാല്‍ നൃത്തം ചെയ്തത്. ശേഷം തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു.താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാന്‍ നന്ദി അറിയിച്ചത്.

തുടർന്ന്, തന്റെ വീട്ടില്‍ ഡിന്നര്‍ കഴിക്കാന്‍ വരണമെന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഇതിനോട് വളരെ രസകരമായി മോഹൻലാൽ പ്രതികരിച്ചിരിന്നു. ”പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്.” എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

തുടർന്ന് ഒരുമിച്ചുള്ള ഡിന്നറിന് വേണ്ടി കാത്തിരിക്കുന്നുവെന്നും എപ്പോൾ എവിടെവെച്ചായിരിക്കും അതെന്നും ഷാരൂഖ് ചോദിച്ചിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയെന്നോണം ഷാരൂഖിനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മോഹൻലാൽ. എന്തായാലും എസ്ആർകെയും ലാലേട്ടനും ഒരുമിച്ചുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

‘എന്റെ വീട്ടിൽ ആതിഥ്യം അരുളാൻ സന്തോഷം’ എന്നാണ് മോഹൻലാൽ എക്സിൽ കുറിച്ചത്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗം ‘എമ്പുരാൻ’, കൂടാതെ ഇതുവരെ പേരിടാത്ത ‘L 360’ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന തരുൺ മൂർത്തി ചിത്രം, മോഹൻലാൽ സംവിധായകനാവുന്ന ‘ബറോസ്’ എന്നിവയാണ് മോഹൻലാലിന്റെ ഏറ്റവും പുതിയ പ്രൊജക്ടുകൾ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം