സിനിമയ്ക്ക് ഇംപാക്ട് ഉണ്ടാക്കാന്‍ ഈ കഥാപാത്രത്തെ അതിലേക്ക് പ്ലാന്റ് ചെയ്യുകയായിരുന്നു: മോഹന്‍ലാല്‍

‘മോണ്‍സ്റ്റര്‍’ ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പേര് ലക്കി സിംഗ് എന്ന് കൊടുക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍. ഒരുപാട് ലക്കുകള്‍ ഇല്ലാത്തത് കൊണ്ട് ലക്കി സിംഗ് എന്ന പേരിട്ടത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഈ കഥാപാത്രത്തെ സിനിമയിലേക്ക് പ്ലാന്റ് ചെയ്യുകയായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ഒരുപാട് ലക്കുകള്‍ ഇല്ലാത്തത് കൊണ്ട് ലക്കി സിംഗ് എന്നൊരു പേരിട്ടു. ആ പേരിട്ടതിന് ശേഷം ഒരുപാട് ലക്കുകള്‍ ഉണ്ടായി എന്നാണ് അയാള്‍ പറയുന്നത്. ഇത്രയെ എനിക്കിപ്പോള്‍ പറയാന്‍ പറ്റുള്ളൂ. കാരണം ലക്കി സിംഗ് സിനിമയിലെ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്.

ഈ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇത്തരമൊരു കഥാപാത്രത്തെ നമ്മള്‍ അതിലേക്ക് പ്ലാന്റ് ചെയ്യുക ആയിരുന്നു. സാധാരണ ഒരു കഥാപാത്രമായിട്ടോ, ആളായിട്ടോ വന്നാല്‍ ഈ സിനിമയ്ക്ക് ഇത്രയും വലിയൊരു ഇന്‍പാക്ട് ഉണ്ടാകാന്‍ സാധ്യത കുറവാണ്.

അതിനാലാണ് പുറത്ത് നിന്ന് ഒരു സര്‍ദാര്‍ എന്ന രീതിയില്‍ ഈ കഥാപാത്രത്തെ കൊണ്ടുവന്നത്. ലക്കി സിംഗ്, ലക്കി സിംഗ് ആണ്. കാണൂ, കണ്ടിട്ട് പറയൂ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒക്ടോബര്‍ 21ന് ആണ് മോണ്‍സ്റ്റര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

‘പുലിമുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹന്‍ലാല്‍ കോംമ്പോ വീണ്ടും ഒന്നിക്കുന്നതിനാല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ