ഷമ്മി തിലകന്റെ കാര്യത്തില്‍ തീരുമാനം അടുത്ത യോഗത്തില്‍; ഗണേഷിനുള്ള മറുപടി മോഹന്‍ലാല്‍ ഇന്ന് നല്‍കും

ഷമ്മി തിലകനെതിരെയുള്ള നടപടികളില്‍ അന്തിമ തീരുമാനം എടുക്കുക അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമെന്ന് ‘അമ്മ’ സംഘടന. ഗണേഷ് കുമാറിനുള്ള മറുപടി രേഖാമൂലം നല്‍കുമെന്നും എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് അറിയിച്ചു. യോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ നല്‍കിയ കത്തിന് രേഖാമൂലമുള്ള മറുപടി നല്‍കാന്‍ തീരുമാനമായത്.

എല്ലാ വിഷയങ്ങളിലും ഇതോടെ തീരുമാനമായെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. യോഗത്തിലെ തീരുമാനങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഗണേഷ് കുമാറിനുള്ള മറുപടി മോഹന്‍ലാല്‍ ഇന്ന് നല്‍കും. അതിന് ശേഷമായിരിക്കും വാര്‍ത്താക്കുറിപ്പ് പുറത്തുവിടുക.

വിജയ് ബാബു യോഗത്തില്‍ പങ്കെടുത്ത സംഭവം, ഇടവേള ബാബുവിന്റെ ‘ക്ലബ്’ പരാമര്‍ശം, തുടര്‍ന്നുണ്ടായ വിവാദം, ‘അമ്മ’യില്‍ വര്‍ധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കത്ത് നല്‍കിയത്. താന്‍ മുന്‍പ് അയച്ചിരുന്ന കത്തുകള്‍ക്കൊന്നും തന്നെ മറുപടി ലഭിച്ചിരുന്നില്ല എന്നും അതുപോലെ ആവില്ല ഈ കത്ത് എന്നും ഗണേഷ് കുമാര്‍ പരാമര്‍ശിച്ചിരുന്നു.

ഗണേഷ് കുമാറിന്റെ കത്തുമായാണ് മോഹന്‍ലാല്‍ യോഗത്തിലേക്ക് എത്തിയത്. ഷമ്മി തിലകന്‍ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്