'തമ്മിലടിപ്പിക്കാൻ ഹനീഫ മിടുക്കനായിരുന്നു , അന്ന് ഞാനും ജോഷിയും തമ്മിൽ തെറ്റിയത് കാരണം കൊച്ചിൻ ഹനീഫയാണ്....!

ജോഷിയുടെ ചിത്രങ്ങളുടെ വിജയത്തിന് പിന്നിലെ ഒരു പ്രധാന സാന്നിധ്യമായിരുന്നു കൊച്ചിൻ ഹനീഫ. എന്നാൽ കൊച്ചിൻ ഹനീഫക്ക് ആളുകളെ തമ്മിലടിപ്പിക്കുന്ന സ്വാഭവമായിരുന്നെന്നാണ് ജോഷിയുടെ സുഹൃത്തായിരുന്ന മോഹൻ രാജ് പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. വർഷങ്ങളായുള്ള സൗഹൃദമായിരുന്നു താനും ജോഷിയും തമ്മിലുണ്ടായിരുന്നത്. എന്നാൽ ഹനീഫ വന്നതോടെ എല്ലാം മാറിമാറിഞ്ഞുവെന്നാണ് അദ്ദേഹം പറ‍ഞ്ഞത്.

ഒരിക്കൽ മ​ദ്രസിലെ സംവിധായക കോളനിയിൽ വീട് കിട്ടിയപ്പോൾ തൻ്റെ ഹോട്ടലിലെ ജീവനക്കാരനെയാണ് അങ്ങോട്ട് വിട്ടത്. അന്ന് അത് തന്റെ ബിനിനസിനെ ബാധിച്ചിട്ടു പോലും താൻ അത് അദ്ദേഹത്തിനെ അറിയിച്ചിരുന്നില്ലെന്നും മോഹൻ പറയുന്നു. താൻ ജോഷിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഒരു ദിവസം ഭരതിരാജയുടെ അസിസ്റ്റൻ്റ് എന്ന പേരിൽ കൊച്ചിൻ ഹനിഫ തന്നെ വിളിച്ച് ഒരു സിനിമ അസിസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു.

ചെയ്യാം എന്ന് താനും പറഞ്ഞു. അടുത്ത ദിവസം ഇക്കാര്യം ചോദിച്ച് ജോഷി തൻ്റെ അടുത്ത വന്നിട്ട് എന്താണ് നീ ഭരതിരാജയുടെ അസിസ്റ്റൻ്റ് വിളിച്ച കാര്യം പറയാതിരുന്നതെന്ന് ചോദിച്ചു. അത് എങ്ങനെ ജോഷി അറിഞ്ഞന്ന് താൻ തിരിച്ച് ചോദിച്ചപ്പോൾ അത് ഒക്കെ അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അത് ഭരതിരാജയുടെ അസിസ്റ്റൻ്റ് അല്ല കൊച്ചിൻ ഹനിഫയാണ് തന്നെ പറഅറിച്ചതാണെന്ന് പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചിരുന്നില്ല എന്നാണ് മോഹൻ പറയുന്നത്. കൊച്ചിൻ ഹനീഫയുടെ മുൻപിൽ താഴ്ന്ന് നിൽക്കാത്തവരെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും