വിനായകനെ ഇനി മലയാളികള്‍ക്ക് കിട്ടില്ല.. എല്ലാവരും എന്നോട് ചോദിക്കുന്നത് 'വിനായകേട്ടനെ അറിയുമോ' എന്നാണ്: മിര്‍ണ മേനോന്‍

‘ജയിലര്‍’ ചിത്രത്തില്‍ രജനിക്കൊപ്പം വിനായകനും ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തില്‍ വര്‍മ്മ എന്ന വില്ലന്‍ വേഷത്തിലാണ് വിനായകന്‍ എത്തിയത്. വിനായകനെ ഇനി മലയാളികള്‍ക്ക് കിട്ടില്ലെന്നും തെലുങ്ക്, തമിഴ് സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിട്ടു തരില്ല എന്നാണ് ചിത്രത്തില്‍ രജനികാന്തിന്റെ മരുമകളായി വേഷമിട്ട മിര്‍ണ മേനോന്‍ പറയുന്നത്.

”വിനായകനെ ഇനി നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആരാധകരാണ് അവിടെ. ഞാന്‍ രണ്ടു തെലുങ്ക് സിനിമകള്‍ ചെയ്തിട്ടുണ്ട്. അവിടെ എന്നെ അറിയുന്നവര്‍ ഒക്കെ ‘വിനായകേട്ടനെ അറിയുമോ’ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ? ഇപ്പോള്‍ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ? എന്നൊക്കെയാണ് ചോദിക്കുന്നത്.”

”അത്രയും സ്വീകാര്യത വിനായകന്‍ ചേട്ടന്റെ കഥാപാത്രത്തിന് ഉണ്ടായി. അഭിമുഖങ്ങളില്‍ എല്ലാം ആ കഥാപാത്രത്തെപ്പറ്റി പറയാതെ പോകില്ല. വിനായകന്‍ സീരിയസ് കഥാപാത്രങ്ങള്‍ മാത്രമല്ല ചെയ്യുന്നത് പുള്ളിയുടെ കോമഡി കാണണമെങ്കില്‍ ഇവിടെ വന്നു മലയാളം സിനിമ കാണൂ എന്ന് വിളിച്ച് അന്വേഷിക്കുന്നവരോട് ഞാന്‍ പറയും.”

”എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുന്ന ആളാണ് വിനായകന്‍. നെല്‍സണ്‍ സര്‍ സിനിമ എടുക്കുന്നത് ആറു മുതല്‍ അറുപത് വയസു വരെയുള്ള ആളുകള്‍ക്ക് വേണ്ടിയാണ്. ഈ സിനിമയിലൂടെ അത് സാധിച്ചു എന്നാണ് തോന്നുന്നത്. രജനി സര്‍, ലാലേട്ടന്‍ എന്നിവരോടൊപ്പം ഒരുമിച്ച് അഭിനയിച്ചു എന്ന് പറയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത്.”

”ഈ സിനിമയില്‍ എല്ലാ താരങ്ങളുടെയും കഥാപാത്രം വളരെ നന്നായി വന്നിട്ടുണ്ട്. വളരെ ശാന്തമായി മെഡിറ്റേഷന്‍ ഒക്കെ ചെയ്തു ഇരിക്കുന്ന ആളാണ് രജനി സര്‍. നന്നായി കോമഡി പറയുന്ന ആളാണ്. ജീവിതത്തില്‍ വലിയൊരു ഭാഗ്യം തന്നെയാണ് ഈ സിനിമ” എന്നാണ് മിര്‍ണ പറയുന്നത്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്