അത് ഒ.ടി.ടിയില്‍ വരുമ്പോള്‍ കാണാമെടാ എന്നൊരു തീരുമാനത്തിലേക്ക് പ്രേക്ഷകര്‍ പോയേക്കും, വെല്ലുവിളിയാണ്: മിഥുന്‍ മാനുവല്‍ തോമസ്

സിനിമ നിര്‍മ്മിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ലോക്ഡൗണ്‍ കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ പല ഭാഷകളിലുള്ള സീരിസുകളും സിനിമകളും കണ്ട് പ്രേക്ഷകര്‍ അപ്‌ഡേറ്റഡ് ആണ്. അതിനാല്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡെലിവര്‍ ചെയ്യുന്ന കണ്ടന്റ് റിച്ച് ആയ സിനിമകള്‍ കൊടുക്കേണ്ടി വരും.

അല്ലെങ്കില്‍ ഒരു പക്ഷെ ആദ്യ ദിനം കഴിയുമ്പോഴേക്കും അത് ഒ.ടി.ടിയില്‍ വരുമ്പോള്‍ കാണാമെടാ എന്നൊരു തീരുമാനത്തിലേക്ക് ചിലപ്പോള്‍ ഒരുപാട് ആളുകള്‍ എത്താന്‍ സാധ്യതയുണ്ട്. അത് ഫിലിം മേക്കേഴ്‌സിന്റെ വെല്ലുവിളിയാണ്. നമ്മുടെ ആട് തോമയെ പോലെ തന്നെ അവര്‍ക്ക് പ്രിയങ്കരമാണ് അയണ്‍മാനും.

പുതിയൊരു തലമുറയ്ക്കായി ഇത്തരം മാറ്റങ്ങള്‍ മനസ്സില്‍ വച്ചു കൊണ്ടു വേണം സിനിമകള്‍ ഇറക്കാന്‍. താന്‍ ഇപ്പോള്‍ വലിയ സിനിമകളിലേക്ക് എന്തായാലും കടക്കുന്നില്ല. ആറാം പാതിരയുണ്ട്, ആട് 3 ഉണ്ട്. അതൊക്കെ ഒരുപാട് ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമുള്ള വലിയ സിനിമകളാണ് എന്നും മിഥുന്‍ മനോരമ ഓണ്‍ലൈന്‍ ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പറഞ്ഞു.

തന്റെ അടുത്ത സിനിമ എന്താണെങ്കിലും പ്രേക്ഷകരുടെ ഈ പുതിയ മാറ്റം ഉള്‍ക്കൊണ്ടു തന്നെ ആശയപരമായി മുന്നിട്ടു നില്‍ക്കുന്നത് ആയിരിക്കും. ലോകത്ത് എല്ലായിടത്തും നടന്ന കണ്ടന്റ് റവല്യൂഷന്‍ വീട്ടിലിരുന്ന് മനസ്സിലാക്കിയെടുത്ത ഒരു പ്രേക്ഷക സമൂഹമാണ് കേരളത്തിലേത്. അത് പരിഗണിച്ചു വേണം ഇനി സിനിമകള്‍ ഉണ്ടാക്കാന്‍ എന്ന വെല്ലുവിളിയായാണ് നില നില്‍ക്കുന്നത് എന്നും സംവിധായകന്‍ വ്യക്തമാക്കി.

Latest Stories

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്