എന്റെ ധാംകിണക്ക ധില്ലം ഇങ്ങനെയാക്കുമെന്ന് ഓര്‍ത്തില്ല, ചെയ്തവരെ സമ്മതിച്ചു; വീഡിയോ പങ്കുവെച്ച് എം.ജി ശ്രീകുമാർ

ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം സ്വന്തമാക്കിയ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം രാജ്യത്തിന് അഭിമാനായി മാറിയിരുന്നു. ആഗോള തലത്തില്‍ ഹിറ്റായി മാറിയ ഗാനമാണ് നാട്ടു നാട്ടു. ചിത്രത്തിലെ ഡാന്‍സ് സ്‌റ്റെപ്പുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യന്‍ ഫോക്ക് സ്‌റ്റൈലില്‍ കൊറിയോഗ്രാഫ് ചെയ്ത ഗാനത്തിന്റെ ഒരുപാട് രസകരമായ എഡിറ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒരു മലയാള ഗാനത്തിന് നാട്ടു നാട്ടു സ്റ്റെപ്പ് ഇട്ട് നോക്കിയാലോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ‘നരസിംഹ’ത്തിലെ ‘ധാംകിണക്ക ധില്ലം ധില്ലം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്ന നാട്ടു നാട്ടുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ എഡിറ്റ് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ധാംകിണക്ക ധില്ലം ഗാനം ആലപിച്ച ഗായകന്‍ എം.ജി ശ്രീകുമാര്‍.

”ഓസ്‌കറിന്റെ നിറവില്‍ ധാംകിണക്ക ധില്ലം പാട്ടും. എഡിറ്റ് ചെയ്തവരെ സമ്മതിച്ചു” എന്ന ക്യാപ്ഷനോടെയാണ് എം.ജി ശ്രീകുമാര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ ഗാനത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ഓസ്‌കര്‍ ലഭിക്കുമായിരുന്നു, അടിപൊളി എഡിറ്റ് എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ