'എന്നെ മാറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത പരീക്ഷണം'; യേശുദാസുമായി ചേര്‍ന്ന് പാടേണ്ട പാട്ടില്‍നിന്നും തന്നെ ഒഴിവാക്കിയത് വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി 1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സിലെ പാട്ടോര്‍മകള്‍ പങ്കുവച്ച് ഗായകന്‍ എം.ജി ശ്രീകുമാര്‍. ചിത്രത്തിലെ ”പൊന്നേ പൊന്നമ്പിളി” എന്ന പാട്ട് താനും യേശുദാസും ചേര്‍ന്ന് പാടുന്ന രീതിയിലാണ് ആദ്യം കംപോസ് ചെയ്തതെന്നും എന്നാല്‍ അതില്‍നിന്നും ഫാസില്‍ ഇടപെട്ട് തന്നെ മാറ്റിയെന്നും ശ്രീകുമാര്‍ വെളിപ്പെടുത്തി. തന്റെ യൂൃ്യൂബ് ചാനലിലെ ‘ഓര്‍മകള്‍’ എന്ന സംവാദന പരമ്പരയിലാണ് എം.ജി.ശ്രീകുമാര്‍ പാട്ടോര്‍മകള്‍ പങ്കുവച്ചത്.

”പൊന്നേ പൊന്നമ്പിളി” എന്ന പാട്ടിന് ഒരു കഥ പറയാനുണ്ട്. ആ പാട്ടിലും മോഹന്‍ലാലും മമ്മൂക്കയും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹന്‍ലാലിനു വേണ്ടി ഞാനും മമ്മൂക്കയ്ക്കു വേണ്ടി ദാസേട്ടനും പാടട്ടെയെന്നായിരുന്നു ആദ്യ തീരുമാനം. ആ ഉദ്ദേശത്തോടെയായിരുന്നു ഔസേപ്പച്ചന്‍ ചേട്ടന്‍ പാട്ട് കംപോസ് ചെയ്തത്.

അപ്പോള്‍ ഫാസില്‍ സര്‍ പുതിയ ഒരു ആശയവുമായി വന്നു. അതായത് മമ്മൂക്കയ്ക്കും മോഹന്‍ലാലിനും വേണ്ടി ദാസേട്ടന്‍ തന്നെ പാടുന്നു. ശേഷം, മോഹന്‍ലാലിനു വേണ്ടി പാടിയ ഭാഗത്തിന് അല്‍പം സ്പീഡ് കൂട്ടുന്നു. അങ്ങനെ വരുമ്പോള്‍ ശബ്ദത്തില്‍ വ്യത്യാസം തോന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പക്ഷേ, ഇത്രയും കാലമായിട്ടും ആര്‍ക്കും ആ പാട്ടില്‍ അങ്ങനെ വലിയൊരു വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ല. ദാസേട്ടന്‍ തന്നെ പാടിയതായിട്ടാണ് ആ പാട്ട് പുറത്തിറങ്ങിയത്. എന്നെയൊന്നു മാറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത പരീക്ഷണമായിരുന്നു അത്- എം.ജി ശ്രീകുമാര്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ