എന്നെ കുറിച്ച് ഗൂഗിളില്‍ കാണുന്നത് ആ വാർത്തകളാണ്, അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്: മേതില്‍ ദേവിക

നർത്തകി എന്ന നിലയിൽ ഏറെ ആരാധക ശ്രദ്ധ നേടിയ താരമാണ് മേതിൽ ദേവിക. നടൻ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹ മോചനം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ, വിവാഹ മോചനത്തെ കുറിച്ച് വന്ന വാർത്തകളോട് പ്രതികരിച്ച് മേതിൽ ദേവിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്.

തന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്നത് വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളാണ്, അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നായിരുന്നു ദേവിക പറഞ്ഞത്. പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളിൽ നിന്നും ക്ലാസുകൾക്കായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് തന്റെ പേര് അവർ ഗൂഗിൾ ചെയ്തു നോക്കും. അപ്പോൾ കാണുന്നത് മുഴുവൻ ഇതാണ്. പുറത്ത് നിന്ന് ഫെലോഷിപ്പ് ഒക്കെ കിട്ടുമ്പോൾ അവർ ആദ്യം ചെയ്യുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങൾ ഗൂഗിൽ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു,’

തനിക്ക് മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം താൻ മറ്റൊരു കാര്യം ചെയ്തു, ഒരു വെബ്‌സൈറ്റ് തുടങ്ങി.  അതില്‍ തന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുകയും പിന്തുടരുകയും ഒക്കെ ചെയ്യുന്ന ഒരുപാട് പേര്‍ ഉണ്ട് എന്നതും വലിയ സന്തോഷമാണെന്നും മേതിൽ ദേവിക പറഞ്ഞു. ഒരാൾ മതി മാറ്റമുണ്ടാക്കാൻ. താൻ ആണെങ്കിൽ അത് ചിലപ്പോൾ ചെയ്യില്ലായിരിക്കും. നമ്മളറിയാതെ നമ്മുടെ ഒരു വാക്ക് കൊണ്ട് ജീവിതം മാറി മറയുന്നവരുണ്ടാകാമെന്നും അവർ പറഞ്ഞു.

വിവാഹ മോചനത്തിൽ ആരെയും കുറ്റപ്പെടുത്താതെയിരുന്ന തീരുമാനത്തെ കുറിച്ചും മേതിൽ ദേവിക സംസാരിക്കുന്നുണ്ട്.  നമ്മൾ ഓരോ തീരുമാനവും എടുക്കുന്നത് വളരെ ആലോചിച്ചുതന്നെയാണ്. ആ തീരുമാനം നമ്മുടെ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ആ ചിന്ത വരുമ്പോൾ തന്നെ നമ്മൾ അൽപ്പം കൂടി കരുതലുള്ളവരായി മാറും. പ്രശ്‌നങ്ങൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. പക്ഷെ അതെങ്ങനെ ഒഴിവാക്കാം എന്നതാണ് വലിയ കാര്യമെന്നും  മേതിൽ ദേവിക പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക