മുകേഷേട്ടന്റെ സഹോദരി എന്നെ ആക്ഷേപിച്ചു.. ഇപ്പോള്‍ ഭാര്യ അല്ലെങ്കിലും ഞാന്‍ ദേഷ്യം കാണിക്കില്ല: മേതില്‍ ദേവിക

മേതില്‍ ദേവിക നായികയാകുന്ന ‘കഥ ഇന്നുവരെ’ സെപ്റ്റംബര്‍ 20ന് റിലീസ് ആവുകയാണ്. ആദ്യ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് മേതില്‍ ദേവിക ഇപ്പോള്‍. ഇതിനിടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ദേവിക. മുകേഷുമായുള്ള ബന്ധം അബദ്ധമായി തോന്നിയിട്ടില്ല, അദ്ദേഹത്തിന്റെ വീട്ടുകാരാണ് വിഷമിപ്പിച്ചത് എന്നാണ് നടി പറയുന്നത്.

എന്നെ സംബന്ധിച്ച് മുകേഷേട്ടന്റെ വീട്ടില്‍ നിന്ന് ചില വിഷമങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെയോ അമ്മയോ കുഞ്ഞമ്മയോ ഒന്നും കാരണമല്ല. അവരൊക്കെ വളരെ നല്ല ആള്‍ക്കാരാണ്. പക്ഷെ ആ കുടുംബത്തിലെ മറ്റ് സ്ത്രീകള്‍, അദ്ദേഹത്തിന്റെ സഹോദരിമാരില്‍ നിന്ന് സപ്പോര്‍ട്ടും കിട്ടിയില്ല. അത് എനിക്ക് വളരെ വിഷമമായി. എനിക്ക് അവരോട് ദേഷ്യമൊന്നും ഇല്ല.

ഭയങ്കര സങ്കടമാണ്. പറയുമ്പോള്‍ അവര്‍ വലിയ ഫെമിനിസം സംസാരിക്കുന്നവരാണ്. എന്നെ പൂര്‍ണമായും അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്തു. ചില സമയത്ത് ആ സഹോദരിമാരില്‍ ഒരാള്‍ എന്നെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തു. അന്ന് ഞാനൊരു തീരുമാനം എടുത്തു. എന്റെ ജീവിതത്തില്‍ ഇനി വേറൊരാള്‍ കാരണം ഞാന്‍ സങ്കടപ്പെടരുതെന്ന്.

അത് അവരുടെ പ്രശ്‌നമാണ്, എന്റേതല്ല. എന്റെ അവസ്ഥ കാണുമ്പോള്‍ ചിരി തോന്നുകയാണെങ്കില്‍ അത് അവരുടെ പ്രശ്‌നം. എനിക്ക് മുകേഷേട്ടനല്ല പ്രശ്‌നം. നമ്മുടെ സമൂഹത്തിലെ പ്രശ്‌നമാണിത്. ഇത് എന്റെ മനസില്‍ കിടപ്പുണ്ട്. ഇത്രയും ഫെമിനിസത്തെ കുറിച്ച് പറയുമ്പോള്‍ അത് ആള്‍ക്കാര്‍ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടത് വീട്ടിനകത്താണ്.

മാധവം വീട്ടില്‍ അദ്ദേഹം വരാറുണ്ട്. അത് ആര്‍ട്ട് ഹൗസാണ്. എന്റെ സ്റ്റുഡന്റ്‌സും അവിടെ വന്ന് താമസിക്കാറുണ്ട്. വീടിനേക്കാളും അവിടെ ഒരുപാട് കലാപരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അവിടെ നമ്മള്‍ ദേഷ്യ പ്രകടനമൊന്നും കാണിക്കേണ്ട ആവശ്യമില്ല. ഭാര്യയെന്ന നിലയിലുള്ള സ്ഥാനം ഒഴിഞ്ഞു. പിന്നെ ദേഷ്യം കാണിക്കേണ്ട കാര്യമില്ല എന്നാണ് മേതില്‍ ദേവിക ജനം ടിവിയോട് പ്രതികരിച്ചത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ