'മെൻസ് കമ്മീഷൻ വരണം'; തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം: നടി പ്രിയങ്ക

കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് നടി പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്നും ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനമെന്നും പ്രിയങ്ക പറഞ്ഞു. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തതെന്നും പ്രിയങ്ക പറഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കേരളസാരി ഉടുപ്പിക്കുമോ എന്നും പ്രിയങ്ക ചോദിച്ചു.

‘ഞാന്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം പുരുഷന്മാര്‍ അനുഭവിക്കുന്ന വേദന ചെറുതല്ല. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കണം. പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ കഴിയില്ല’ എന്നും പ്രിയങ്ക പറഞ്ഞു.

Latest Stories

'ഞങ്ങൾ തോൽക്കാൻ കാരണം അവർക്ക് പിച്ച് അനുകൂലമായത് കൊണ്ടാണ്, അവരുടെ പേസ് ബോളേഴ്‌സ് അത് നന്നായി ഉപയോഗിച്ചു': രജത് പാട്ടിദാർ

ഇന്ന് എന്റെ ദിവസമാണെന്ന് ഞാൻ ഉറപ്പിച്ചു, മാത്രമല്ല ആർസിബിയുടെ ബോളർമാരെ നന്നായി നേരിടാൻ ഞാൻ ആഗ്രഹിച്ചു: ശുഭ്മൻ ഗിൽ

അവരെ 160 റൺസിനുള്ളിൽ പിടിച്ചു കെട്ടാൻ സാധിച്ചു, അതിന്റെ മുഴുവൻ ക്രെഡിറ്റും ബോളർമാർക്കാണ്: ശുഭ്മൻ ഗിൽ

'പണി അറിയില്ലെങ്കിൽ നിർത്തി പോടോ'; തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ കട്ട കലിപ്പിൽ വിരാട് കോഹ്ലി

ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല