നഷ്ടങ്ങൾ മാത്രം, ഇന്ന് അവനും പോയി: കണ്ണുനീരോടെ മേഘ്ന രാജ്

കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവിയെ  മേഘ്ന രാജിന് നഷ്ടമായത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു വിങ്ങലായി മനസ്സിൽ നിൽക്കുമ്പോൾ  ഇപ്പോഴിതാ, ഒരു കുടുംബാംഗം പോലെ കൂടെയുണ്ടായിരുന്ന വളർത്തുനായയുടെ മരണവാർത്ത തന്റെ ആരാധകരെ അറിയിക്കുകയാണ് താരം.

‘ഒട്ടേറെ  നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചിരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു.’

‘ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്,  ’–മേഘ്ന പറഞ്ഞു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി