പറ്റുമെങ്കില്‍ 90 വയസ്സുവരെ  ഞാന്‍ സിനിമയില്‍ അഭിനയിക്കും, ഫഹദിനൊപ്പം അഭിനയിക്കണമെന്നുണ്ട്: മീര ജാസ്മിന്‍

ആറ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാമിന്റെ നായികയായി ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ തിരിച്ചുവരവിനെ കുറിച്ച് താരം പറയുന്നുണ്ട്. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്ത സിനിമ എപ്പോഴാണെന്ന് ഉറപ്പില്ലെന്നും നടി പറയുന്നു.

‘നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ. ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്.

ഇപ്പോഴത്തെ നടിമാര്‍ മെസേജ് അയക്കാറുണ്ട്. ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര പ്രൈവസിയുള്ളയാളാണ്’, മീര പറഞ്ഞു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത