അങ്ങനെ ആ സിനിമയില്‍ എനിക്ക് പകരം കാവ്യ മാധവന്‍ ദിലീപേട്ടന്റെ നായികയായി: നടി അമ്പിളി പറയുന്നു

നിരവധി സിനിമകളില്‍ ബാലതാരമായി വേഷമിട്ട നടിയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചിത്രത്തില്‍ തനിക്ക് പകരമായാണ് കാവ്യ മാധവന്‍ എത്തിയത് എന്നാണ് അമ്പിളി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി എത്തി അമ്പിളി ശ്രദ്ധ നേടിയിരുന്നു.

വലുതായാല്‍ തന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അന്ന് തനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടിരുന്നു. താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവന്‍ ചെയ്യുന്നത്.

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ് അന്നേരം. ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് തടി ഉണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു. ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്‌കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒമ്പത് മണിക്കാണ് വീട്ടിലെത്തുന്നത്.

ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട്. പിന്നെ തന്നെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരന്‍ പഠിക്കുകയുമാണ്. ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. അങ്ങനെ അത് നിന്ന് പോവുകയായിരുന്നു എന്നാണ് അമ്പിളി പറയുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ