സ്‌ക്രീനില്‍ ഞാന്‍ വളരെ ഗ്ലാമറസ് ആയി പോയി, എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ഒരുപാട് മേക്കപ്പ് ഒന്നും ചെയ്തിരുന്നില്ല: മീന

മലയാള സിനിമയിലെ ഭാഗ്യനായികയാണ് മീന. ബാലതാരമായും പിന്നീട് നായികയായും സിനിമകളില്‍ എത്തിയ മീന 40 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമായിട്ട്. അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത താരത്തിനെതിരെ ഇടയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ‘ദൃശ്യം 2’ സിനിമയില്‍ സാധാരണ വീട്ടമ്മയുടെ വേഷമാണെങ്കിലും മേക്കപ്പ് കൂടുതലാണ് എന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

ദൃശ്യം 2 കണ്ടപ്പോള്‍ മേക്കപ്പ് കൂടുതല്‍ ആണെന്ന് തനിക്കും തോന്നിയിരുന്നു എന്നാണ് മീന പറയുന്നത്. ‘ആനന്ദപുരം ഡയറീസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മനോരമ ഓണ്‍ലൈനോട് മീന പ്രതികരിച്ചത്.

ചിത്രത്തില്‍ സംവിധായകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡള്‍ ആയിട്ടുള്ള ലിപ്സ്റ്റിക്കും ആ രീതിയിലുള്ള മേക്കപ്പും ആയിരുന്നു ചെയ്തത്. പക്ഷേ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വളരെ ഗ്ലാമറസ് ആയി തോന്നി. മേക്കപ്പ് വേണ്ടെന്ന് പറഞ്ഞിട്ടും ഗ്ലാമറായിട്ടുണ്ടല്ലോ എന്ന് ജീത്തു ജോസഫിനോട് ചോദിക്കുകയും ചെയ്തു.

അതില്‍ ഒരുപാട് മേക്കപ്പ് ഒന്നും ചെയ്തിട്ടില്ല, എന്തുകൊണ്ടാണ് ഇത്രയും ഗ്ലാമര്‍ ആയി തോന്നിയത് എന്ന് എനിക്ക് അറിയില്ല. മലയാളത്തില്‍ മാത്രമാണ് ഇങ്ങനൊരു സംസാരമുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. മറ്റുള്ള ഭാഷകളില്‍ സിനിമ ചെയ്യുമ്പോള്‍ മേക്കപ്പിനെ കുറിച്ച് ഇങ്ങനെ പരാതി കേട്ടിട്ടേയില്ല എന്നും മീന വ്യക്തമാക്കി.

അതേസമയം, മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ആനന്ദപുരം ഡയറീസില്‍ മനോജ് കെ ജയനും തമിഴ് നടന്‍ ശ്രീകാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പകുതി വഴിയില്‍ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിനി ആയിട്ടാണ് മീന ചിത്രത്തില്‍ എത്തുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും