രജികാന്തിനൊപ്പം നെഗറ്റീവ് റോളില്‍ അഭിനയിക്കാന്‍ ആവില്ലെന്ന് പറഞ്ഞു, റിജക്ട് ചെയ്തതിന് പിന്നില്‍ കാരണമുണ്ട്..: മീന

തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് നടി മീന. രജനികാന്തിനൊപ്പമുള്ള ഒരു സിനിമ നിരസിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മീന ഇപ്പോള്‍. ‘പടയപ്പ’ സിനിമയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയായിരുന്നു, അത് നിരസിക്കാന്‍ കാരണമുണ്ടെന്നുമാണ് മീന പറയുന്നത്.

പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്റെ വളരെ പ്രശസ്തമായ നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയാണ്. പക്ഷെ ആ സമയത്ത് അമ്മ അത് ചെയ്യേണ്ടെന്ന് പറഞ്ഞു. നായിക വേഷങ്ങള്‍ ചെയ്ത് നല്ല ഇമേജില്‍ നില്‍ക്കുന്ന സമയത്ത് പടയപ്പയിലെ വില്ലത്തി ഇമേജിലുള്ള വേഷം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് അമ്മ പറഞ്ഞു.

ശരിയെന്ന് തനിക്കും തോന്നി. പക്ഷെ ആ കഥാപാത്രം വളരെ വെല്ലുവിളികള്‍ നല്‍കുമായിരുന്നു. രമ്യ കൃഷ്ണന്‍ ആ വേഷം ചെയ്ത് നേടിയെടുത്ത പേരോ പ്രശസ്തിയോ അല്ല തന്റെ കുറ്റബോധത്തിന് കാരണം. താന്‍ ചെയ്താല്‍ ആ വേഷം ഹിറ്റാവുമോ ഇല്ലയോയെന്നത് വേറെ കാര്യമാണ്.

തനിക്ക് വ്യത്യസ്തമായി ചെയ്യാനുള്ള അവസരമായിരുന്നു. അത് ലഭിച്ചിട്ടും ചെയ്യാന്‍ പറ്റാഞ്ഞതില്‍ കുറ്റബോധമുണ്ട്. അമ്മയുടെ വാക്ക് കേള്‍ക്കാതെ സിനിമ ചെയ്യാമായിരുന്നു എന്നാണ് മീന പറയുന്നത്. 1999 ഏപ്രില്‍ 10ന് ആണ് പടയപ്പ റിലീസ് ചെയ്യുന്നത്. രമ്യ കൃഷ്ണന്റെ നീലാംബരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ