ഒരു വശത്ത് ഭയം; ദൃശ്യം മൂന്നാംഭാഗത്തെ കുറിച്ച് മീന

ദൃശ്യത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി മീന. തനിക്ക് അഭിനയം എന്ന കരിയറില്‍ ഇത്രയും കാലം നില്‍ക്കാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിവാഹശേഷം സിനിമകള്‍ ലഭിക്കില്ലെന്നാണ് കരുതിയതെന്നും അവര്‍ പറയുന്നു.

എന്നാല്‍ അപ്പോഴും അവസരങ്ങള്‍ തേടി വന്നു. ഗര്‍ഭിണി ആയപ്പോള്‍ ബ്രേക്ക് എടുത്തു. കുഞ്ഞ് ജനിച്ച ശേഷം അവസരങ്ങളേ ലഭിക്കില്ലെന്നാണ് കരുതിയത് പക്ഷേ അപ്പോഴും അവസരങ്ങള്‍ വന്നു. അപ്പോഴാണ് ദൃശ്യം വന്നത്’

‘ദൃശ്യത്തിന്റെ ആളുകളോട് സിനിമ ചെയ്യുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. മകള്‍ക്ക് അന്ന് രണ്ട് വയസായിരുന്നു. പക്ഷെ അവര്‍ എല്ലാ സൗകര്യങ്ങളും തന്നു. മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പറഞ്ഞു. ലാല്‍ സാറിനെയും ആശിര്‍വാദ് സിനിമാസിനെയും നന്നായി അറിയാം. സിനിമ മലയാളത്തില്‍ വലിയ വിജയം ആവുമെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര വലിയ ഹിറ്റാവുമെന്ന് കരുതിയില്ല’

ദൃശ്യം മൂന്നാം ഭാഗത്തെ പറ്റി കേട്ടിട്ടുണ്ട്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ഇപ്പോള്‍ അവര്‍ റാം എന്ന സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം ഉണ്ടാവുമോ എന്ന് അറിയില്ല. മൂന്നാം ഭാഗത്തില്‍ എക്‌സൈറ്റ്‌മെന്റുണ്ട്’

‘ഒരു വശത്ത് ഭയവുമുണ്ട്. രണ്ടാം ഭാഗത്തിലും ആ ഭയം ഉണ്ടായിരുന്നു. ദൃശ്യത്തിന് വലിയ പേരിരിക്കുമ്പോള്‍ അതിനേക്കാള്‍ നന്നായി അടുത്ത ഭാഗം എടുക്കണമെന്നുണ്ടായിരുന്നു. ആ ഭയം ഇനിയും തുടരും,’ മീന പറഞ്ഞു. വികടന്‍ ചാനലിനോടാണ് പ്രതികരണം. ദൃശ്യം 3 സിനിമ അടുത്തിടെയാണ് ജീത്തു ജോസഫ് പ്രഖ്യാപിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ