'വിവാഹം ഒരു ട്രാപ്പാണ്, വിവാഹം കഴിഞ്ഞപ്പോഴാണ് തിരിച്ചറിവ് ഉണ്ടായത്'; റിമ കല്ലിങ്കൽ

വിവാഹം ഒരു ട്രാപ്പാണെന്ന് നടി റിമ കല്ലിങ്കൽ. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് ആ തിരിച്ചറിവ് ഉണ്ടായതെന്നും റിമ കല്ലിങ്കൽ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കൽ ഇക്കാര്യം പറഞ്ഞത്. വിവാഹം നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്നും റിമ കല്ലിങ്കൽ പറഞ്ഞു.

വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കൽ. വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല. എന്നാൽ അത് കാരണം നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഞാനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാൾ സുന്ദരമായിട്ടാണ് ഇപ്പോൾ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ല എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവ് ഉണ്ടായത് എന്നും റിമ കല്ലിങ്കൽ പറഞ്ഞു.

എനിക്ക് കല്യാണം കഴിക്കാൻ പോലും പ്ലാൻ ഇല്ലായിരുന്നു. പിന്നെ പാരന്റ്സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണ്. നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിൽക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നു എന്നും റിമ കല്ലിങ്കൽ പറഞ്ഞു.

2013 ലാണ് സംവിധായകൻ ആഷിഖ് അബുവും റിമയും വിവാഹിതരാകുന്നത്. നേരത്തെ തനിക്കെതിരെ ഉയർന്നിരുന്ന ട്രോളുകളെക്കുറിച്ച് റിമ പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. സംസ്ഥാന പുരസ്കാരം ലഭിച്ച ഒരു നടിയായിരുന്നിട്ടു കൂടി ഇൻഡസ്ട്രിയ്ക്കുള്ളവർ തന്നെ മറന്നു എന്ന് പറയുകയാണ് റിമ. തനിക്ക് നല്ല രീതിയിൽ ട്രോളുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ടാർ​ഗറ്റഡ് ആയി, പെയ്ഡ് ആയിട്ടാണ് തോന്നിയിട്ടുള്ളതെന്നും റിമ കല്ലിങ്കൽ പറഞ്ഞു. ‘ഞാൻ‌ എവിടെപ്പോയാലും ആളുകളുടെ സ്നേഹം എനിക്ക് കിട്ടാറുണ്ട്.

എന്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ. ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും എനിക്ക് ടാർ​ഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല’, റിമ കല്ലിങ്കൽ പറഞ്ഞു. ആക്ടിവിസം എന്ന പേര് വന്നതോടു കൂടി ആളുകൾ മറന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു റിമയുടെ മറുപടി.

Latest Stories

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി