സിനിമയെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതിനുള്ള ഉദാഹരണമാണ് റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍; നിയമപരമായി മുന്നോട്ട് പോകുമെന്ന് കണ്ണന്‍ താമരക്കുളം

ഇന്ന് തിയേറ്ററുകളില്‍ എത്താനിരുന്ന “മരട് 357” ചിത്രം കോടതി സ്‌റ്റേ ചെയ്തതിനാല്‍ വിചാരണയ്ക്ക് ശേഷം റിലീസ് തിയതി അറിയിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മനഃപൂര്‍വമായി ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിട്ടും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു.

ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതിയില്‍ നിന്നും സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. എന്ത് സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററില്‍ എത്തുമെന്ന് സംവിധായകന്‍ കുറിച്ചു.

കണ്ണന്‍ താമരക്കുളത്തിന്റെ കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ,
മരട് 357 റിലീസ് മാറ്റി വച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വന്നതിനാല്‍ സാങ്കേതികമായി നാളെ (19022021) റിലീസ് ചെയ്യാനിരുന്ന എന്റെ പുതിയ സിനിമ മരട് 357ന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടതാണ് നമ്മുടെ സിനിമ. ആ ഫ്‌ലാറ്റിലെ സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫുള്‍പ്പടെയുള്ള സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

മനപൂര്‍വമായി ആരെയും അപകീര്‍ത്തി പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിരുന്നിട്ടു കൂടിയും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു. ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം (18022021) മുന്‍സിഫ് കോടതിയില്‍ നിന്നും നമ്മുടെ സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. ഉപ്പു തിന്നുവര്‍ വെള്ളം കുടിക്കും എന്നല്ലേ.

തെറ്റു ചെയ്യുന്നവര്‍ പേടിച്ചാല്‍ മതിയല്ലോ. തെറ്റു ചെയ്യാത്തവരെന്തിനെ ഭയക്കണം? ഇനി എന്തൊക്കെ സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. സിനിമയെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമപരമായി തന്നെ നടപടികള്‍ സ്വീകരിക്കും. ഒരുപിടി തകര്‍ന്ന മനസുകളുടെ കഥ പറയുന്ന സിനിമയെ തകര്‍ത്തെറിയാന്‍ ആര്‍ക്കുമാവില്ല. ശക്തമായി തന്നെ ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും ഇതുവരെ നല്‍കിയ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സിനിമ തിയറ്ററുകളില്‍ എത്തിക്കുന്നതായിരിക്കും.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം