മമ്മൂക്ക അന്നു പറഞ്ഞു താൻ കുട്ടികളെ പോലെയാണ്, ആ പക്വതക്കുറവ് മറച്ച് വെയ്ക്കാനാണ് പല സിനിമകളിലും കൂളിംഗ് ഗ്ലാസ് വെയ്ക്കുന്നതെന്ന്; തുറന്നു പറഞ്ഞ് നടി

മന്യ നായിഡു മലയാളി മനസ്സില്‍ ഇടം നേടിയ നടിയാണ്. ഇപ്പോഴിതാ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മന്യ തന്റെ പഴയ അഭിനയ കാലത്തേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തുകയാണ്.

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമകള്‍ മറക്കാന്‍ കഴിയില്ല എന്നാണ് മന്യ പറയുന്നത്. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, മമ്മൂട്ടി അത്രമാത്രം രസികനാണ്.  അവർ പറഞ്ഞു.

രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഞാനും മമ്മൂക്കയെ കുറിച്ച് “ഭീകരമായ” കാര്യങ്ങളാണ് കേട്ടത്. വലിയ കര്‍ക്കശക്കാരനാണ് വാശിക്കാരനാണ് എന്നൊക്കെ. എന്നാല്‍ ഞാന്‍ കേട്ട കാര്യങ്ങളുമായി മമ്മൂക്കയ്ക്ക് യാതൊരു ബന്ധവുമില്ല. ഏറ്റവും ശാന്തനായ സഹപ്രവര്‍ത്തകനാണ് മമ്മൂക്ക- മന്യ പറഞ്ഞു.

രാക്ഷസ രാജാവിന്റെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്കയില്‍ നിന്ന് എനിക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയേറെ തിളക്കമാണ് അദ്ദേഹത്തിന്റെ മുഖത്തിന്. എത്ര സുന്ദരനാണ്. സെറ്റില്‍ വച്ച് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറുതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വെയ്ക്കാനാണ് പല സിനിമകളിലും കൂളിംഗ് ഗ്ലാസ് വെയ്ക്കുന്നതത്രെ- മന്യ ഓര്‍ത്ത് പറഞ്ഞു

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്