മാനുഷിയ്ക്ക് കങ്കണയുടെ അഭിനന്ദനങ്ങള്‍; 'മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവള്‍'

17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ച ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്തിന്റെ അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ മാനുഷിയെ അഭിനന്ദിച്ചത്.

2017 ലെ ലോക സുന്ദരിപ്പട്ടം.. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

മാനുഷി ഛില്ലറിന്റെ നേട്ടത്തില്‍ തനിക്ക് വളരെയധികം അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. അവള്‍ ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടി. അതുമാത്രമല്ല അവള്‍ വരുന്നത് വളരെ ചെറിയ ഒരു നഗരത്തില്‍ നിന്നാണ്, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പേരുകേട്ട ഹരിയാനയില്‍ നിന്ന്.

മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവളാണ് മാനുഷി, നമ്മുടെ രാജ്യത്തെ ഇത്രയും തേജ്വസിയായ ഒരു പെണ്‍കുട്ടിയോട് നമ്മുടെ കൃതഞ്ജത പ്രകടിപ്പിക്കാന്‍ പോലും വാക്കുകളില്ല. കങ്കണ പറഞ്ഞു. മാനുഷിക്കൊപ്പം മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡല്‍വാലിനെയും കങ്കണ അഭിനന്ദിച്ചു.

2016 ലെ ലോക സുന്ദരി പ്യൂര്‍ട്ടോ റിക്കോയിലെ സ്റ്റെഫാനി ഡെല്‍ വല്ലേയാണ് മാനുഷി ഛില്ലറെ കിരീടം അണിയിച്ചിരുന്നത്. ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

ഇന്‍ഡോനീഷ്യ, റഷ്യ, ഇംഗ്ലണ്ട്, കൊറിയ, ജമൈക്ക, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കെനിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ടോപ്പ് ടെണ്‍ സെമി ഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഞ്ചുപേരാണ് ഫൈനലില്‍ മാറ്റുരച്ചത്.

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍