മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി, സ്‌ട്രോക്കാണോ എന്ന് ഭയന്നു; തനിക്ക് വന്ന ഒരു അസുഖത്തെ കുറിച്ച് നടന്‍ മനോജ് കുമാര്‍, ആശ്വാസവാക്കുകളുമായി ആരാധകര്‍

പെട്ടെന്നുണ്ടായ ഒരു അസുഖം മൂലം കുടുംബവും താനും അനുഭവിച്ച വേദനകളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. മനൂസ് വിഷന്‍ എന്ന യുട്യൂബ് ചാനലിലൂടെയാണ് അപ്രതീക്ഷിതമായി വന്ന അസുഖത്തെ കുറിച്ചും പിന്നീട് ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും മനോജ് കുമാര്‍ തുറന്ന് പറഞ്ഞത്.

ബെല്‍സ് പള്‍സി എന്ന രോഗം ബാധിച്ചതിനെ കുറിച്ചാണ് മനോജ് കുമാര്‍ പറഞ്ഞത്. ഇനി മറ്റാര്‍ക്കെങ്കിലും ഇത്തരത്തില്‍ ഒരു രോ?ഗം വന്നാല്‍ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് ബോധവാന്മാരാക്കനാണ് മനോജ് കുമാര്‍ തനിക്ക് രോ?ഗം ബാധിച്ചപ്പോഴുള്ള അവസ്ഥയെ കുറിച്ചുള്ള വിശദമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മനോജിന്റെ വാക്കുകള്‍ ഇങ്ങനെ

തന്റെ മുഖത്തിന്റെ ആകൃതി മാറിയതിനാലാണ് ഇപ്പോള്‍ അധികം വീഡിയോകള്‍ പങ്കുവയ്ക്കാത്തത്. മുഖത്തിന്റെ ഇടുതുഭാഗം കോടിപ്പോയി. ഈ വീഡിയോ കാണുന്നവര്‍ക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാന്‍ മാസ്‌ക് ഇട്ട് സംസാരിക്കാം, ബെല്‍സ് പള്‍സി എന്നാണ് ഈ അസുഖത്തിന് പേര്. നവം28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി.

രാവിലെ പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഉടന്‍ ഡോക്ടറായ കുഞ്ഞച്ചനോട് വീഡിയോകോളില്‍ സംസാരിച്ചു. സ്‌ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെല്‍സ് പള്‍സിയെന്ന് പറഞ്ഞു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബീനയോടൊപ്പം ഞാന്‍ ആശുപത്രിയിലെത്തി,

നമ്മളറിയാതെ ഉള്ളില്‍ ചിക്കന്‍പോക്‌സ്, കോള്‍ഡ്, ചെവിയിലെ പ്രശ്‌നം അങ്ങനെ എന്തെങ്കിലും വന്ന് പോയാല്‍, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാല്‍ ചിലപ്പോള്‍ ഇത്തരത്തില്‍ വരാം. കുറെ നേരത്തേക്ക് എ.സി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇതുവരാം. ഞങ്ങള്‍ വെല്‍കെയറില്‍ പോയി. പ്രഷര്‍ നോക്കി 200 ആയിരുന്നു. അവര്‍ റിലാക്‌സ് ചെയ്യാന്‍ പറഞ്ഞു. എംആര്‍ഐ എടുത്തു നോക്കി. തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ബെല്‍സി പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു.

ഭയങ്കര ടെന്‍ഷനാിരുന്നു. ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് പങ്കുവെച്ച വീഡിയോ കുറെപ്പേര്‍ക്ക് പള്‍സ് ഓക്‌സിമീറ്ററിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞതായി അറിഞ്ഞു. അതാണ് ഇക്കുറി ഇത്തരത്തലൊരു വീഡിയോ പങ്കുവെയ്ക്കാന്‍ തീരുമാനിച്ചത്.

ഇതൊരു ചെറിയ പ്രശ്‌നമാണ്. ആര്‍ക്കും വരാവുന്നതാണ്. മാസ്‌ക് ഉള്ളതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. മാസ്‌ക് ഒരു അനുഗ്രഹമായി തോന്നിയതിപ്പോഴാണ്. ഇത് ആര്‍ക്കും വരാതിരിക്കട്ടെ, വന്നാലും ഭയപ്പെടേണ്ട. മരുന്നെടുത്താല്‍ വേഗം മാറും. മറ്റെന്തെങ്കിലുമാണോ എന്ന് കരുതി ടെന്‍ഷന്‍ അടിച്ച് മറ്റ് പ്രശ്‌നങ്ങള്‍ വരാതിരുന്നാല്‍ മതി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ