അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി

ബോളിവുഡിനെ അപേക്ഷിച്ച് മലയാളം സിനിമകളും മറ്റ് തെന്നിന്ത്യൻ സിനിമകളും ആഖ്യാനപരമായും ദൃശ്യപരമായും മികച്ച സിനിമകൾ പുറത്തിറക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. എന്നാൽ ബോളിവുഡ് ഇൻഡസ്ട്രിയിൽ ഭൂരിഭാഗവും റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും കൊണ്ട് പ്രേക്ഷകർ തൃപ്തിയടയേണ്ടി വന്നു.

ഇപ്പോഴിതാ എങ്ങനെയാണ് തെന്നിന്ത്യൻ സിനിമകൾ ആളുകൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതെന്ന് പറഞ്ഞിരിക്കുകയാണ് നടൻ മനോജ് ബാജ്പേയി. തെന്നിന്ത്യൻ സംവിധായകർ എല്ലാ തരം സിനിമകളും കാണുന്നവരാണെന്നും, അവരുടെ സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്ന സിനിമകളാണ് കൂടുതലും നിർമ്മിക്കുന്നതെന്നും മനോജ് ബാജ്പേയി പറയുന്നു. കൂടാതെ പ്രേക്ഷകരുടെ മനസ് അറിയേണ്ടത് എപ്പോഴും പ്രധാനമാണെന്നും മനോജ് ബാജ്പേയി പറയുന്നു.

“തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതെന്ന് മനസ്സിലാക്കണം. അവിടുത്തെ സംവിധായകര്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ കാണുന്നവരാണ്. പക്ഷേ അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു. തെന്നിന്ത്യന്‍ സിനിമകളുടേതിന് സമാനമായി നമ്മുടെ സിനിമകള്‍ക്ക് പ്രേക്ഷകരുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കണം.

സിനിമയില്‍ എത്ര വലിയ സംഘട്ടന രംഗങ്ങള്‍ ചെയ്താലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഫലമില്ല. അമിതാഭ് ബച്ചനും ശസ്ത്രുഘ്‌നന്‍ സിന്‍ഹയും പഴയ സിനിമകളില്‍ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അവരുടെ സ്ഥാനത്ത് സ്വയം സങ്കല്‍പ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത് മാറിയിരിക്കുന്നു. സാധാരണ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ സിനിമ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കൂ.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനോജ് ബാജ്പേയി പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ