'96' ല്‍ തൃഷയ്ക്ക് പകരം ജാനു ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; വെളിപ്പെടുത്തലുമായി നടി

വിജയ് സേതുപതിയെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 96. തമിഴില്‍ മാത്രമല്ല, മലയാളത്തിനും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം വമ്പന്‍ തരംഗമാണ് സൃഷ്ടിച്ചത്. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഭൂതകാലങ്ങളിലേക്കുള്ള മടങ്ങി പോക്കായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ തൃഷയ്ക്ക് പകരം ജാനു ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ആണെന്ന കാര്യം സിനിമാ പ്രേമികള്‍ക്ക് പുതിയ വാര്‍ത്തയാണ്. മഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ദുബായില്‍ ഒരു അവാര്‍ഡ് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ വിജയ് പുറകെ ഓടി വന്നു. 96 ന്റെ സംവിധായകന്‍ പ്രേം നിങ്ങളെ കാണണം എന്ന് പറഞ്ഞുവെന്ന് വിജയ് അറിയിച്ചു. ഞാന്‍ വരാനും പറഞ്ഞു. എന്നെ കണ്ട പ്രേം പറഞ്ഞു, “ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. 96 സിനിമയ്ക്കു വേണ്ടി നിങ്ങളെ നായികയാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു”. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് വലിയ ഷോക്കായിരുന്നു. എന്താണ് നിങ്ങള്‍ പറയുന്നത്, ഞാനിത് അറിഞ്ഞിട്ടേ ഇല്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓടിവരില്ലായിരുന്നോ എന്ന് ഞാന്‍ പറഞ്ഞു.”

“അവര്‍ എനിക്കു വേണ്ടി ആരൊയൊക്കെയോ സമീപിച്ചിരുന്നു. പക്ഷേ വിജയ്യുടെ ഡേറ്റുമായി ചെറിയ കണ്‍ഫ്യൂഷന്‍ വന്നപ്പോള്‍ അത് നടന്നില്ല. ഷൂട്ടിങ് ഷെഡ്യൂളുകള്‍ തമ്മിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിലേയ്ക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കാന്‍ അദ്ദേഹത്തിന് വയ്യായിരുന്നു.ജാനു എന്ന കഥാപാത്രം തൃഷയേക്കാള്‍ നന്നായി മറ്റാരും ചെയ്യില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.” ഫിലിമീ ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ