ഒടിയനില്‍ മഞ്ജു എത്തുന്നത് മൂന്ന് ലുക്കുകളില്‍; ശ്രീകുമാര്‍ മേനോന്‍

ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തില്‍ മോഹന്‍ലാലിനു മാത്രമല്ല മഞ്ജുവിനും ചിത്രത്തില്‍ മൂന്നു ലുക്കുകളുണ്ടാകുമെന്നും കഥാപാത്രത്തിന്റെ 20, 35, 50 എന്നീ പ്രായഭേദങ്ങളിലെത്തുന്ന മഞ്ജു സ്ക്രീനില്‍ ഒരത്ഭുതം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് മഞ്ജുവിന്റേത്. മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റേയും കഥാപാത്രങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയാണ് ഉരുത്തിരിഞ്ഞു വരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മഞ്ജുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുമിത്, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലെ നടിയുടെ അഭിനയം അതിഗംഭീരമായിരുന്നെന്നും സംവിധായകന്‍ വ്യക്തമാക്കി.

അതേസമയം ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 5ന് ആരംഭിക്കാനാണ് തീരുമാനം. കഥാപാത്രങ്ങളുടെ ചെറുപ്പക്കാലമാണ് ഈ ഷെഡ്യൂളില്‍ ചി്ത്രീകരിയ്ക്കുക. ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ഒടിയനില്‍ മോഹന്‍ലാലിനും പ്രകാശ് രാജിനും മഞ്ജുവാര്യര്‍ക്കും പുറമേ നരേന്‍, സിദ്ദിഖ് , ഇന്നസെന്റെ്, സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും അണി നിരക്കുന്നുണ്ട്.

Latest Stories

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ