'കഞ്ഞി എടുക്കട്ടെ' ചേര്‍ത്തുള്ള മരക്കാര്‍ ട്രോളുകള്‍ ചിരിപ്പിച്ചു, എന്തു കൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്ന് വ്യക്തമല്ല: മഞ്ജു വാര്യര്‍

റിലീസിന് മുമ്പ് തന്നെ വലിയ ഹൈപ്പ് കിട്ടിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്ന ചില കമന്റുകള്‍ എത്തിയതോടെ കടുത്ത രീതിയിലുള്ള ഡീഗ്രേഡിംഗ് ക്യാപെയ്ന്‍ ആണ് മരക്കാറിന് നേരെ നടന്നത്. സിനിമയ്‌ക്കെതിരെ നടന്ന ഡീഗ്രേഡിംഗിനോട് പ്രതികരിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജെനുവിനാണെങ്കില്‍ അതിന് വിലയുണ്ടാകും. എന്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഡീഗ്രേഡിംഗ് നടന്നത് എന്നത് തനിക്ക് വ്യക്തമല്ല.

എല്ലാ സിനിമയ്ക്കും അതിന്റേതായ കഷ്ടപ്പാടും സമര്‍പ്പണവും എല്ലാം ആവശ്യമാണ്. പക്ഷെ ഡീഗ്രേഡിംഗിന് ശേഷം സിനിമ കണ്ടവരെല്ലാം തനിക്ക് മെസേജുകള്‍ അയച്ചിരുന്നു. നല്ല സിനിമയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.

ഇപ്പോഴും സിനിമയെ കുറിച്ച് വിലയിരുത്തി ഉള്ള മെസേജുകള്‍ വരാറുണ്ട് എന്നാണ് മഞ്ജു പറയുന്നത്. ഒടിയന്‍ സിനിമയിലെ ‘കഞ്ഞി എടുക്കട്ടെ’ ഡയലോഗിനെ മരക്കാറിലെ തന്റെ രംഗങ്ങളുമായി കൂട്ടിച്ചേര്‍ത്തുള്ള ട്രോളുകള്‍ ശ്രദ്ധിച്ചിരുന്നു.

ഏറെ ചിരിപ്പിച്ചു അവയെന്നും നല്ല ഹാസ്യബോധം ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള ട്രോളുകള്‍ സാധ്യമാകില്ലെന്നും മഞ്ജു പറയുന്നത്. മരക്കാര്‍ സിനിമയുടെ ചിത്രീകരണം ഏറെ ആസ്വദിച്ച് ചെയ്ത ഒന്നാണെന്നും ഒരു പിക്‌നിക്ക് പോലെയാണ് തോന്നിയതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വ്യക്തമാക്കി.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ