റോഷന്റെ അഭിനയം എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി സംശയമേ ഉണ്ടായിരുന്നില്ല: മഞ്ജു വാര്യര്‍

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ പ്രതി പൂവന്‍കോഴി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി സംശയമേ ഉണ്ടായിരുന്നില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

“റോഷന്‍ നല്ല നടനാണെന്ന് റോഷനെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. അഭിനയിച്ചു കാണിച്ചു തരുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ്. അതു കൊണ്ടു തന്നെ റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി സംശയമേ ഉണ്ടായിരുന്നില്ല. അത്രയും ദിവസം ക്യാമറയ്ക്കു പിന്നില്‍ നിന്ന സംവിധായകന്‍ ഒപ്പം വന്ന് അഭിനയിക്കുമ്പോഴുള്ള കൗതുകം തുടക്കത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നല്ല അനുഭവപരിചയമുള്ള നടനൊപ്പം അഭിനയിക്കുന്നതു പോലെയാണു തോന്നിയത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ തൂപ്പുക്കാരിയായി ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നീ ജീവിതത്തിലേക്ക് കടന്നു വരുന്ന ആന്റപ്പന്‍ എന്ന വില്ലന്‍, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. മാധുരി എന്ന സെയില്‍സ്‌ഗേള്‍ ആയി മഞ്ജു വാര്യര്‍ എത്തുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ