'ചന്ദ്രലേഖയിലേക്ക് എന്നെ വിളിച്ചിരുന്നു'; മരയ്ക്കാറിന്റെ ഭാഗമായതിന്റെ സന്തോഷം പറഞ്ഞ് മഞ്ജു വാര്യര്‍

സംവിധായകന്‍ പ്രിയദര്‍ശനൊപ്പം മഞ്ജു വാര്യര്‍ ചെയ്യുന്ന ആദ്യ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഒരു ചിത്രം ചെയ്യുന്നതിന്റെ അതിയായ സന്തോഷത്തിലാണ് മഞ്ജു. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചന്ദ്രലേഖ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചതാണെന്നും എന്നാല്‍ പല കാരണങ്ങളാല്‍ അത് നടന്നില്ലെന്നും ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്നും മഞ്ജു പറയുന്നു.

“എന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.”

“ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാന്‍ മനസ്സിലാക്കിയതുവച്ച് മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു.”

“കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഈ സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം ഈ സിനിമ തിയറ്ററില്‍ പോയി കാണാന്‍ ഏറെ ആകാംക്ഷയോടെ ഞാനും കാത്തിരിക്കുന്നു.” മഞ്ജു പറഞ്ഞു.

Latest Stories

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍