പലതവണ ഡിവോഴ്‌സായി, ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു! ഇതൊന്നും ഞങ്ങളറിഞ്ഞതേയില്ല! മഞ്ജു!

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു സുനിച്ചന്‍. ഇപ്പോഴിതാ വിവാഹ ജീവിതം 16ാം വര്‍ഷത്തിലേക്ക് കടന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഞ്ജു. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മഞ്ജു വിവാഹവാര്‍ഷികത്തെക്കുറിച്ച് പറഞ്ഞത്.

അങ്ങനെ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്. ഒരുപാട് കാതങ്ങള്‍ മുന്നോട്ട് എന്നായിരുന്നു മഞ്ജു കുറിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും സുനിച്ചനും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. ഇന്നേക്ക് 15വര്‍ഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം കഴിഞ്ഞ വര്‍ഷത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ മഞ്ജു കുറിച്ച വാക്കുകളിങ്ങനെയാണ്.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല മഞ്ജു കടന്നുപോയത്. ഭര്‍ത്താവായ സുനിച്ചന്റെ പിന്തുണയെക്കുറിച്ച് മഞ്ജു അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട്. അദ്ദേഹത്തിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായ സമയത്ത് പ്രതികരണവുമായി മഞ്ജു നേരിട്ടെത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ