അദ്ദേഹം പാവമാണെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞു, എന്നാല്‍ കുണ്ടണി പാച്ചുവായിരുന്നു ഇന്ദ്രന്‍സേട്ടന്‍, ഇത്രയും കുസൃതിയുള്ള ഒരു മനുഷ്യനില്ല: മഞ്ജു പിള്ള

ചില സിനിമാ സെറ്റുകളില്‍ ഇന്ദ്രന്‍സ് വലിയ കുസൃതികള്‍ ഒപ്പിക്കാറുണ്ടെന്ന് നടി മഞ്ജു പിള്ള. ഹോം എന്ന ചിത്രം റിലീസായതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്ത കൂട്ടുക്കെട്ടായി മാറിയിരിക്കുകയാണ് മഞ്ജു പിള്ളയും ഇന്ദ്രന്‍സും. ചില സിനിമാ സെറ്റുകളില്‍ നടനുമായുള്ള രസകരമായ മുന്‍കാല അനുഭവങ്ങളാണ് മഞ്ജു പിള്ള ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്.

ഇന്ദ്രേട്ടനെ കണ്ടാല്‍ പാവം എന്നൊക്കെ പറയും. ഇത്രയും അഭിമുഖങ്ങളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ ഇത്രയും കുസൃതിയുള്ള ഒരു മനുഷ്യനില്ല. അന്ന് ആ സിനിമാസെറ്റില്‍ വെച്ച് ആള്‍ അത്രയും കുസൃതിത്തരങ്ങള്‍ ഒപ്പിച്ചിരുന്നു. തിരുവനന്തപുരത്തൊക്കെ കുസൃതിയെ കുണ്ടണി എന്നും കുസൃതിക്കാരനായ ആളെ കുണ്ടണി പാച്ചു എന്നൊക്കെ പറയും. അങ്ങനെയായിരുന്നു ഇന്ദ്രേട്ടന്‍.

ഇന്ദ്രേട്ടന്‍ സിനിമയിലെ മേക്കപ്പ് വിഭാഗത്തിലെ അസിസ്റ്റന്റുമാരോട് ചെന്ന് തന്റെ കൂടെ വന്നിട്ടുള്ള അസിസ്റ്റന്റുമാര്‍ വിളിക്കുന്നുവെന്ന് പറയും. അവര്‍ തന്റെ അസിസ്റ്റന്റായ ജ്യോതി വിളിക്കുന്നുവെന്ന് വിചാരിച്ച് ഇങ്ങോട്ടു വരും. ആ നേരം കൊണ്ട് ഇന്ദ്രേട്ടന്‍ തന്റെയടുത്ത് വരും, എന്നിട്ട് പറയും നിങ്ങള്‍ ഇവിടെയിങ്ങനെ ഇരുന്നോ ഒന്നും അറിയണ്ടല്ലോ എന്ന്.

അവിടെ നിങ്ങളുടെ അസിസ്റ്റന്റിനെ എല്ലാവരും കൂടെ ആക്രമിക്കുന്നു. അവര്‍ ലൈനടിക്കുവാണ്. നിങ്ങള്‍ക്ക് ചീത്ത പേരാവും എന്നൊക്കെ പറയും. താന്‍ അവിടേക്ക് ഓടി ചെല്ലുമ്പോഴാണ് ജ്യോതി ചേച്ചി വിളിക്കുന്നുവെന്ന് ഇന്ദ്രേട്ടന്‍ പറഞ്ഞു എന്ന് അവര്‍ പറയുക. അങ്ങനെ കുറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ട് എന്നാണ് മഞ്ജു ജിഞ്ചര്‍ മീഡിയയോട് പറഞ്ഞു.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം