എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്, മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല; പ്രതികരിച്ച് മഞ്ജിമ മോഹന്‍

വിവാഹ ദിവസം പോലും താന്‍ ബോഡി ഷെയ്മിംഗിന് ഇരയായെന്ന് മഞ്ജിമ മോഹന്‍. നവംബര്‍ 28ന് ആണ് മഞ്ജിമയും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നാണ് മഞ്ജിമ പറയുന്നത്.

മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. വിവാഹ ദിവസം പോലും ബോഡിഷെയ്മിംഗ് നേരിടേണ്ടി വന്നു. തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ തനിക്ക് അത് സാധിക്കുമെന്നും അറിയാം.

തന്റെ ജോലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറയ്ക്കേണ്ടി വന്നാല്‍ താന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ തന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് മഞ്ജിമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നവംബര്‍ 28ന് ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു മഞ്മിയുടെയും ഗൗതത്തിന്റെയും വിവാഹം. ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ. ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്.

‘കളിയൂഞ്ഞാല്‍’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. ‘മയില്‍പ്പീലിക്കാവ്’, ‘സാഫല്യം’, ‘പ്രിയം’ എന്നീ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. 2015ല്‍ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത്.

നിലവില്‍ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന്‍ മുത്തുരാമന്റെ ചെറുമകന്‍ കൂടിയാണ്. മണിരത്നത്തിന്റെ ‘കടല്‍’ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്