'കീര്‍ത്തിയും ഞാനും നല്ല സുഹൃത്തുക്കളാണ്, എന്നാലും ഒരു വിഷമം'; മഞ്ജിമ മോഹന്‍ പറയുന്നു

മലയാള നടിമാരാണെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ കൂടുതല്‍ തിളങ്ങി നില്‍ക്കുന്ന നടിമാരാണ് കീര്‍ത്തി സുരേഷും മഞ്ജിമ മോഹനനും. തിരക്കുള്ള ഈ നടിമാര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്. ബാല്യകാലം തൊട്ടേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇന്നും അത് കൂടുതല്‍ തിളക്കത്തോടെ തന്നെയുണ്ടെന്നും മഞ്ജിമ പറയുന്നു.

“ബാല്യകാലം തൊട്ടേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്റെ അച്ഛനും കീര്‍ത്തിയും അച്ഛനും അടുത്ത മിത്രങ്ങളാണ്. ഇന്നും ഞങ്ങളുടെ സൗഹൃദം കൂടുതല്‍ തിളക്കത്തോടെ തുടരുന്നു. അധികം സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടുന്നില്ലെന്ന വിഷമമേയുള്ളു. രണ്ടുപേരും തിരക്കിലാണ്. കീര്‍ത്തിയ്ക്ക് എന്നോട് അത്യധികം സ്‌നേഹവും കെയറിംഗുമാണ്. എപ്പോഴും എന്ത് ഹെല്‍പ്പ് വേണേലും മടികൂടാതെ ചോദിക്കണം, ഫോണ്‍ ചെയ്യണം, എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കണം എന്നൊക്കെ പറയും. ഞാനത് ആവശ്യമനുസരിച്ച് ചെയ്യാറുമുണ്ട്.” മഞ്ജിമ പറഞ്ഞു.

കുറച്ചു സീനുകളിലെ ഉള്ളുവെങ്കിലും ആ കഥാപാത്രങ്ങളില്‍ ജനഹൃദയങ്ങളില്‍ എന്നുമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജിമ പറയുന്നു. വളരെ ബുദ്ധിമുട്ടി അഭിനയിച്ചിട്ട് തീം നല്ലതല്ലെങ്കില്‍ എല്ലാവരുടെയും അദ്ധ്വാനവും പാഴാകും, മഞ്ജിമ പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ