ഇത്രയും വലിയ നടനായിട്ടും ഒരു ഭാവവ്യത്യാസവുമില്ല; അധികമാർക്കും അറിയാത്ത കാര്യത്തെ കുറിച്ച് മണിയന്‍പിള്ള രാജു!

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് തുറന്നു പറഞ്ഞ്  എത്തിയിരിക്കുകയാണ് അദ്ദേഹം. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍. ഡയറ്റൊന്നും അദ്ദേഹം നോക്കാറില്ല. സിനിമാനടനാണ്, വയറുചാടുമെന്നുള്ള വിചാരങ്ങളൊന്നും ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാല്‍ ഉണ്ടാവില്ല. അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്.

അത് പുള്ളിയുടെ എല്ലാ കാര്യങ്ങളിലും ആ വൃത്തി പ്രകടമാണ്. ഗംഭീര കൈയക്ഷരമാണ്. നമ്മള്‍ സ്പീഡില്‍ പറഞ്ഞാല്‍ അതേ കൈയക്ഷരം തിരിച്ചും എഴുതും. അതിനുള്ള കഴിവുണ്ട്. പാചകം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഞാന്‍ അതുണ്ടാക്കി, ഇതുണ്ടാക്കി എന്നൊക്കെ പറയാറുണ്ട്. വീട്ടില്‍ കുക്കിങ്ങാണ്. സുഹൃത്തുക്കളെയൊക്കെ വിളിച്ച് നല്ല സദ്യയൊക്കെ തരും.

പുറത്തൊക്കെ പോയാല്‍ വ്യത്യസ്തമായ ഭക്ഷണങ്ങളെല്ലാം വാങ്ങിച്ച് കഴിക്കും പുള്ളി, എല്ലാവരേയും കഴിപ്പിക്കുകയും ചെയ്യും. കുക്ക് ചെയ്യാന്‍ ഏറെയിഷ്ടമാണ്. മുമ്പ് ഉരുളയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ സാമ്പാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. അതൊക്കെയൊരു കാലം, അതേക്കുറിച്ചൊക്കെ ഓര്‍ക്കാറുണ്ട്. ഇത്രയും വലിയ നടനായിട്ടും ഒരു ഭാവവ്യത്യാസവുമില്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന്‍ തന്നെയാണ് ഇപ്പോഴുമെന്നും മണിയന്‍പിള്ള രാജു പറയുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍