ഒരു ആര്‍ട്ടിസ്റ്റും ഇതിനായി പ്രതിഫലം വാങ്ങിയിട്ടില്ല, ലാഭം സിനിമാ തൊഴിലാളികള്‍ക്ക്: മണിരത്‌നം

കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ തമിഴ് സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങാവാനാണ് തെന്നിന്ത്യന്‍ താരങ്ങളും 9 സംവിധായകരും ഒന്നിച്ച് നവരസ എന്ന ആന്തോളജി ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് സംവിധായകന്‍ മണിരത്നം.

നവരസയില്‍ നിന്ന് ലഭിക്കുന്ന പണമെല്ലാം തന്നെ സിനിമാ മേഖലയിലെ തൊഴിലാളികളുടെ കുടുംബത്തിലേക്കാണ് പോവുക. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റ് പോലും പ്രതിഫലം വാങ്ങിയിട്ടില്ല. എല്ലാവരും ഹൃദയത്തില്‍ നിന്നാണ് സിനിമയുടെ ഭാഗമായിരിക്കുന്നത്.

12-15 കോടിയുടെ ഇടയിലാണ് തങ്ങള്‍ ഉദ്ദേശിച്ച തുക. അത് ഉടന്‍ തന്നെ ലഭ്യമാകും. അത് പൂര്‍ണ്ണമായും തൊഴിലാളികളുടെ കുടുംബങ്ങളിലേക്ക് എത്തിക്കും. നെറ്റ്ഫ്ളിക്സും ഈ പ്രയത്നത്തില്‍ പങ്കാളികളായതില്‍ വലിയ സന്തോഷമുണ്ട് എന്ന് മണിരത്‌നം വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ ഭൂമിക ട്രസ്റ്റുമായി ചേര്‍ന്നാണ് പണം തൊഴിലാളികളിലേക്ക് എത്തിക്കുന്നത്. അതിനായി തൊഴിലാളികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും. സിനിമാ മേഖലയിലെ ഏകദേശം 12,000 തൊഴിലാളികള്‍ക്ക് ഇതിലൂടെ പണം ലഭിക്കും. എല്ലാ മാസവും അവരുടെ കാര്‍ഡില്‍ 1500 രൂപ വരുന്നതായിരിക്കും.

ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്‌നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, സൂര്യ, പ്രയാഗ മാര്‍ട്ടിന്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ