സനല്‍കുമാര്‍ ശശിധരനെതിരെ കേസ് കൊടുത്തതുപോലെ എനിക്കെതിരെ മഞ്ജു പരാതി നല്‍കുമെന്ന് ഭയമുണ്ട്, സിനിമയുടെ പേര് പൂര്‍ണ്ണമായും മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍

മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ‘വെള്ളരിക്കപ്പട്ടണ’ത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ്. അഞ്ച് മാസം മുമ്പ് പൂര്‍ത്തീകരിച്ച് സിനിമയാണ് വെള്ളരിക്കപ്പട്ടണം. അതേ പേരില്‍ മഹേഷ് വെട്ടിയാര്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മറ്റൊരു സിനിമ ചിത്രീകരിച്ചിരുന്നു. വിവാദമായപ്പോള്‍ വെള്ളരിപ്പട്ടണം എന്നാക്കി. എന്നാല്‍, ഗൂഗിള്‍, യൂട്യൂബ് എന്നിവയില്‍ വെള്ളരിപ്പട്ടണം തിരഞ്ഞാല്‍ വെള്ളരിക്കപ്പട്ടണം എന്ന മഞ്ജു വാര്യര്‍- സൗബിന്‍ സിനിമയുട വിവരങ്ങളാണ് ലഭിക്കുന്നത്. പേര് പൂര്‍ണമായും മാറ്റണമെന്ന് മനീഷ് കുറുപ്പ് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം മഞ്ജുവാര്യരെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍, അതെല്ലാം സംവിധായകനും നിര്‍മാതാവുമാണ് തീരുമാനിക്കേണ്ടതെന്ന് മറുപടി നല്‍കി. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ് കൊടുത്തതുപോലെ തനിക്കെതിരെയും മഞ്ജു പരാതി നല്‍കുമെന്ന് ഭയമുണ്ടെന്നും മനീഷ് പറഞ്ഞു.

സിനിമയുടെ പേര് പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ഡെമോക്രാറ്റിക് ഫിലിം ലേബര്‍ അസോസിയേഷന്‍ ( ഐ.ഡി.എഫ്.എല്‍.എ) ഭാരവാഹികളും പറഞ്ഞു. ജനറല്‍ സെക്രട്ടറി സന്തോഷ് ബെല്ലാരി, സുബിന്‍ സുരേഷ്, നിഷ, ഡാനിയല്‍ ബേബി തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ