സത്യന്‍ അന്തിക്കാട്- ശ്രീനിവാസൻ ചിത്രങ്ങൾ ഹിറ്റാകുന്നതിന് പിന്നിൽ  : തുറന്നു പറഞ്ഞ്  മാമുക്കോയ

എന്തുകൊണ്ടാണ് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ടിന് മലയാളത്തില്‍ ഇത്രത്തോളം വലിയ ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ കാരണം തുറന്നു പറയുകയാണ് മാമുക്കോയ.

‘സത്യന്‍ അന്തിക്കാടിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സിനിമയില്‍ നമ്മള്‍ മഹത്തായ അഭിനയം കാഴ്ചവച്ചിട്ടല്ല. സത്യന്റെ കഥാപാത്രങ്ങള്‍ക്ക് നമ്മളെ പോലെയുള്ളവരെ മതി അഭിനയിക്കുകയും വേണ്ട.

എനിക്ക് അഭിനയിക്കാനും അറിയില്ല. ഞാന്‍ എന്റെ ഒരു കഥാപാത്രം കിട്ടിയാല്‍ അങ്ങോട്ട്‌ ഒരു പെരുമാറലാണ്. സിനിമയില്‍ അല്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ ചായക്കട നടത്തുകയാണെങ്കില്‍ എങ്ങനയാണ്‌ ഞാന്‍ ചായക്കട നടത്തുന്നത് ഞാന്‍ അത് പോലെ അങ്ങ് പെരുമാറും. ഇത്തരം കഥകള്‍, നാടന്‍ ബന്ധമുള്ള ഗ്രാമീണ വാസനയുള്ള കഥകള്‍, പറഞ്ഞു വരുന്നു അപ്പോള്‍ നമ്മളെ പോലെ നാടന്‍ കഥാപാത്രങ്ങള്‍ ആവശ്യമാണ്. പിന്നെ പ്രധാന്യമല്ലാത്ത വേഷങ്ങളിലും അഭിനയിക്കേണ്ടി വരും.

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും നാടിനെയും നാട്ടുകാരെയും വളരെ അടുത്ത് അറിയുന്നവര്‍ ആണ്. നമ്മുടെ നാട്ടിലെ സംസ്കാരം എല്ലാം അവര്‍ മനസിലാക്കുന്നവരാണ്. പത്രങ്ങള്‍ വായിക്കും. പുസ്തകങ്ങള്‍ വായിക്കും. അത് കൊണ്ടാണ് നാട്ടുകാരുടെ മനസ്സില്‍ തട്ടുന്ന സിനിമകള്‍ എടുത്ത് ഹിറ്റാക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്’. മാമുക്കോയ പറയുന്നു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ