'ജാതിമതരാഷ്ട്രീയം ബിസിനസ് ആക്കി കളിക്കാന്‍ പുറപ്പെട്ടാല്‍ ഒരു രക്ഷയുമില്ല'; തുറന്നടിച്ച് മാമുക്കോയ

‘കുരുതി’ ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് നടന്‍ മാമുക്കോയ അവതരിപ്പിച്ചത്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ന്നു പോകുന്ന കഥ എന്നാണ് മാമുക്കോയ ചിത്രത്തെ കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കുരുതി മികച്ച സിനിമയാണ്.

ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ന്നുപോകുന്ന കഥ. തന്റെ കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയായി വരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിനു ഇറങ്ങിത്തിരിക്കുന്നവര്‍ ഇല്ലാതെയാവും. ജാതിമതരാഷ്ട്രീയം ബിസിനസ് ആക്കി കളിക്കാന്‍ പുറപ്പെട്ടാല്‍ ഒരു രക്ഷയുമില്ല.

ചിലര്‍ കൊല്ലാന്‍ നടക്കുന്നു ചിലര്‍ മരിക്കാന്‍ നടക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് പറഞ്ഞാല്‍ ഏല്‍ക്കില്ല. ആളുകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് മാമുക്കോയ പറയുന്നു. എന്നാല്‍ വളര്‍ന്നുവരുന്ന പുതിയ തലമുറ മതരാഷ്ട്രീയത്തിന് പോകുമെന്ന് കരുതുന്നില്ല. നെറ്റ്വര്‍ക്കിന്റെ ലോകത്താണ് പുതിയ കുട്ടികള്‍. പുറമെ നടക്കുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നേയില്ല.

കുടുംബ ബന്ധങ്ങള്‍ക്ക് പോലും വില കല്‍പ്പിക്കാത്ത ഒരു ലോകം, നമ്മള്‍ ഒന്നും ചിന്തിക്കാത്ത തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. പടം ഇന്നത്തെ സാമൂഹിക സ്ഥിതിയാണ് കാണിക്കുന്നത്. വളരെ നല്ല അഭിപ്രായമാണ് വരുന്നത്. ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട് എന്നും മാമുക്കോയ വ്യക്തമാക്കി.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്